ഈ വർഷം മറക്കാനാവാത്തൊരു കളറോണം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ജസ്റ്റിൻ വർഗീസ്- രമ്യാ നംബീശൻ എന്നിവരുമായി ചേർന്ന് ലോകത്തിലെ ആദ്യത്തെ ഓണപ്പൂപ്പാട്ട് അവതരിപ്പിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി , ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കി ഒരു മനോഹരഗാനം സൃഷ്ടിച്ചിരിക്കുന്നു.
സ്വന്തം പറമ്പിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയിരുന്ന പഴയ ഓണകാലത്തെ ഇത് ഓർമ്മപ്പെടുത്തുന്നു. നമ്മുടെ പൂർവികർ ഓരോ പൂവും ഓരോ പ്രത്യേക കാരണത്താലാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ കാലക്രമത്തിൽ ആ അറിവ് പലതും നഷ്ടപ്പെട്ടു. ഈ പൂപ്പാട്ട് വീഡിയോ അവയുടെ മഹത്വം വീണ്ടും ഓർമ്മിപ്പിക്കുകയും കുടുംബവും സുഹൃത്തുക്കളും ചേർന്ന് പൂക്കൾ പറിക്കാൻ പോകുന്ന മധുരമായ ഓർമ്മകൾ തിരികെ കൊണ്ടുവരുകയും ചെയ്യും.
ഓരോ പൂവിനും ശാസ്ത്രീയവും സാംസ്കാരികവും ആത്മീയവും , കാലാവസ്ഥാനുസൃതവുമായ അർത്ഥമുണ്ട്. ഉദാഹരണത്തിന് — തുമ്പപ്പൂ വിശുദ്ധമായി കരുതപ്പെടുന്നപൂവാണ് , മുക്കുറ്റി, ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന വിശ്വാസം. തെച്ചി, ഭക്തിയും ശക്തിയും പ്രതിനിധീകരിക്കുന്നു. ഇങ്ങനെ ഓരോ പൂവിനും പ്രത്യേക അർത്ഥങ്ങളുണ്ട് . ഇവയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പൂപ്പാട്ട് .