സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest
Zee Keralam Pattusaree contest

പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള അവസരം പ്രേക്ഷകർക്കായി ഒരുക്കുന്നു. തിങ്കളാഴ്‌ച മുതൽ സംപ്രേഷണം ചെയ്യുന്ന രണ്ടു പുതിയ മെഗാ പരമ്പരകളായ ‘ചെമ്പരത്തി‘,  ‘ദുർഗ്ഗ’ എന്നിവ കാണുന്നതിനിടെ, പ്രേക്ഷകർക്ക് പട്ടു സാരി മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാം.

എല്ലാ ദിവസവും 10 അതിമനോഹരമായ പട്ടു സാരികൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സീ കേരളം അവതരിപ്പിക്കുന്നത്. രണ്ട് പുതിയ മെഗാ സീരിയലുകളുടെ തുടക്കത്തോടനുബന്ധിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ മത്സരം, സീ കേരളം ചാനലിന്റെ പ്രിയ പ്രേക്ഷകരുടെ നിരന്തര പിന്തുണയ്ക്കുള്ള പ്രതിഫലമായാണ് ഒരുക്കിയിട്ടുള്ളത്.

എല്ലാ ദിവസവും, 10 പ്രേക്ഷകർക്ക് ഓരോ പട്ടു സാരി വീതമാണ് സമ്മാനമായി ലഭിക്കുക.  സമ്മാനങ്ങൾ നേടാനായി ചെയ്യേണ്ടത് ഇത്ര മാത്രം. രാത്രി 8:00 മണിക്ക് ചെമ്പരത്തി,  രാത്രി 8:30 – ന്  ദുർഗ്ഗ എന്നീ പരമ്പരകൾ സംപ്രേഷണം ചെയ്യുമ്പോൾ ഓരോ എപ്പിസോഡിനിടയിലും ഒരു മത്സര ചോദ്യം ടെലിവിഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. സ്‌ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മത്സരാർത്ഥികൾ ശരിയായ ഉത്തരങ്ങൾ അയയ്ക്കുകയേ വേണ്ടൂ.  ദിവസേനയുള്ള നറുക്കെടുപ്പിൽ ശരിയായ ഉത്തരങ്ങൾ ഉൾപ്പെടുത്തി, വിജയികളെ തിരഞ്ഞെടുക്കും. നറുക്കെടുപ്പിൽ വിജയികളാകുന്ന 10 പ്രേക്ഷകർക്ക് പട്ടു സാരികൾ സമ്മാനമായി നൽകും.

ദിവസേന പട്ടു സാരികൾ സമ്മാനമായി നേടാനുള്ള അവസരത്തിനൊപ്പം, സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘ചെമ്പരത്തി’, ‘ദുർഗ്ഗ’  എന്നീ പുതുമയാർന്ന രണ്ട് പരമ്പരകളും ആസ്വദിക്കാം.

Zee Keralam New Serials
Zee Keralam New Serials
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment