പട്ടുറുമാല്‍ സീസണ്‍ 12 – കൈരളി ടിവിയില്‍ ഫെബ്രുവരി 27 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 മണിക്ക്

മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍ 12

പട്ടുറുമാല്‍ സീസണ്‍ 12
Patturumal Season 12 Kairali TV

പട്ടുറുമാലിലൂടെ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ടിവി ഇതാ വീണ്ടും, പട്ടുറുമാലിന്റെ ഏറ്റവും പുതിയ സീസണുമായി എത്തുന്നു.പഴമയുടെ മാധുര്യവും ഒട്ടും കുറയാതെ എന്നാൽ പുതുമയോടെ പുതിയ പട്ടുറുമാൽ മാപ്പിള പാട്ട് മത്സരം തുടങ്ങുകയാണ് .

ഒരു മത്സരം എന്നതിനപ്പുറം മാപ്പിളപ്പാട്ടിന്റെ സ്നേഹിക്കുന്നവർക്കുള്ള കൈരളിയുടെ സമ്മാനമായാണ് മലയാളി പട്ടുറുമാലിനെ കണുന്നത്.ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി സുവര്‍ണ ഈണങ്ങളുമായി പട്ടുറുമാല്‍ മത്സരം സീസണ്‍ 12 , 15 മത്സരാര്‍ത്ഥികളുമായി ഫെബ്രുവരി 27 ന് ആരംഭിക്കും . കൈരളി ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.

മലയാളം റിയാലിറ്റി ഷോ

John Brittas
ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന ഓഫ്ലൈന്‍, ഓണ്‍ലൈന്‍ ഓഡിഷനുകളില്‍ പങ്കെടുത്ത ആയിരിക്കണക്കിന് പാട്ടുകാരില്‍ നിന്നും മികച്ചവരെന്ന് കണ്ടെത്തിയ 15 പേരുമായാണ് പട്ടുറുമാല്‍ സീസണ്‍ 12 മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഉദ്ഘാടന എപ്പിസോഡില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആശംസകൾ അറിയിച്ചു.

തെന്നിന്ത്യന്‍ ഗായകനായ അന്‍വര്‍ സാദത്തും ഗായിക സജല സലീമുമാണ് പട്ടുറുമാലിന്റെ വിധികര്‍ത്താക്കള്‍.കാത്തിരിക്കാം പട്ടുറുമാലിലേക്കെത്തുന്ന മത്സരാർത്ഥികളുടെ മനോഹര ഗാനങ്ങൾക്കായി ആവേശഭരിതമായ മത്സരക്കാഴ്ചകള്‍ക്കായി വരും ദിനങ്ങളില്‍ കാത്തിരിക്കാം.

കൈരളി ടിവി
കൈരളി ടിവി

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *