വീര സിംഹ റെഡ്ഡി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാര്‍

ബ്ലോക്ക്ബസ്റ്റർ ചിത്രമായ വീര സിംഹ റെഡ്ഡി , ഫെബ്രുവരി 23 ന് വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു

വീര സിംഹ റെഡ്ഡി ഓടിടി റിലീസ്
Veera Simha Reddy on Disney+Hotstar Online Starting from 23rd February at 06:00 PM

തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വീര സിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം സംക്രാന്തി റിലീസായി ബോക്സോഫീസിൽ വൻമുന്നേറ്റമാണ് നടത്തിയത് .

ഈ ആഴ്ചയിലെ തെലുങ്ക് ഓടിടി റിലീസ്

Alone Movie OTT Release Date
Alone Movie OTT Release Date

ശ്രുതി ഹാസൻ, ഹണി റോസ്, വരലക്ഷ്മി ശരത്കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എസ് എസ് തമൻ ആണ്.വീര സിംഹ റെഡ്ഡിയുടെ യാത്രയാണ് ആദ്യ പകുതി. ഒരു നാടും അവിടുത്തെ നാട്ടുകാരും ദൈവത്തെ പോലെ വാഴ്ത്തുകയും അവിടുത്തെ ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും തൻ്റെ പ്രശ്നങ്ങളായാണ് കാണുന്നത് . മാസ്സ് പെർഫോമൻസുമായി നിറഞ്ഞാടുകയാണ് ബാലകൃഷ്ണ ഈ ചിത്രത്തിലൂടെ.

പ്രേക്ഷകർക്ക് ജീവിതാനുഭവത്തേക്കാൾ വലിയ അനുഭവം നൽകുന്ന ഒരു മാസ് സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞ വീരസിംഹ റെഡ്ഡിയിൽ ബാലകൃഷ്ണ അച്ഛന്റെയും മകന്റെയും ഇരട്ട വേഷത്തിൽ എത്തുന്നു. വീരസിംഹ റെഡ്ഡി തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.

VeerSimhaReddy OTT Release
VeerSimhaReddy OTT Release

Leave a Comment