പല്ലവി രതീഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി

സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി – പല്ലവി രതീഷ്

പല്ലവി രതീഷ്
Star Singer Winner Asianet

മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാമത് സീസണിൽ പല്ലവി രതീഷ് വിജയിയായി.ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടി കെ എസ് ചിത്രയും ചലച്ചിത്രതാരം ഭാവനയും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവർ റണ്ണറപ്പുകളായി

ബിഗ് ബോസ് മലയാളം സീസൺ 5 മാർച്ച് 26 ഞായറാഴ്ച വൈകുന്നേരം 07:00 മണിക്ക് ലോഞ്ച് ചെയ്യുന്നു

സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3

വിധികർത്താക്കളായി എത്തിയത് ഗായകരായ കെ എസ് ചിത്ര , മഞ്ജരി സംഗീതസംവിധായകരായ കൈലാഷ് മേനോൻ , സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ് . ഗായിക ജാനകി ഈശ്വർ , ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ , ദില്ഷാ , നലീഫ് , ജോൺ , ശ്വേത, രേഷ്മ , ശ്രീതു , മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടി. വിജയിക്ക് 30 ലക്ഷവും റണ്ണറപ്പുകൾക്ക് അഞ്ച് ലക്ഷവും സമ്മാനത്തുകയായി ലഭിച്ചു

Leave a Comment