ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി-അജു വർഗീസ് ടീം ഒരുമിച്ച ഹൊറർ കോമഡി “സർവ്വം മായ” ജനുവരി 30 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു. അഖിൽ സത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയകുമാറും രാജീവ് മേനോനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരു മ്യൂസിക് ട്രൂപ്പിൽ ഗിറ്റാറിസ്റ്റായ പ്രഭേന്ദു എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ തറവാട്ടിൽ തിരിച്ചെത്തുന്ന ഇന്ദൂട്ടി എന്ന പ്രഭേന്ദുവിന് നേരിടേണ്ടി വരുന്ന രസകരമായ പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിവിൻ പോളി, അജു വർഗ്ഗീസ് എന്നിവരോടൊപ്പം റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ് പാലേരി, മധു വാര്യർ, പ്രീതി മുകുന്ദൻ, അൽത്താഫ് സലിം തുടങ്ങിയ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിൻ പ്രഭാകരൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് ‘സർവ്വം മായ’ സ്ട്രീം ചെയ്യുന്നത്.
മികച്ച നർമ്മമുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന സർവ്വം മായ ജനുവരി 30 മുതൽ ജിയോഹോട്ട്സ്റ്റാറിൽ. കാണാൻ മറക്കരുത്.



