വാലാട്ടി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 7 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Novemberമലയാളം ഓടിടി റിലീസ്
Advertisements

ഡിസ്നി + ഹോട്ട്സ്റ്റാറിൽ നവംബർ 7 മുതൽ വാലാട്ടി സിനിമയുടെ ഓടിടി റിലീസ്

വാലാട്ടി സിനിമ ഓടിടി റിലീസ് തീയതി
Valatty Malayalam Movie OTT Release Date on Disney+ Hotstar is 07 November

ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ?

ഡിസ്നി + ഹോട് സ്റ്റാർ നവംബർ 7 മുതൽ സ്ട്രീം ചെയ്യുന്ന വാലാട്ടി കൈകാര്യം ചെയ്യുന്നത് ഇത്തരമൊരു വ്യത്യസ്തമായ ഒരു പ്രമേയമാണ്. മലയാളം ഉൾപ്പടെ ഹിന്ദി, തമിഴ്, തെലുഗു, കന്നഡ ഭാഷകളിൽ വാലാട്ടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.

Advertisements

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ രചനയും സംവിധാനവും നിർവഹിക്കുന്ന വാലാട്ടിയിൽ മലയാളത്തിലെ പ്രമുഖ താരനിരയാണ് പട്ടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് .

കഥ

റോയിയുടെ വീട്ടിൽ വളരുന്ന ടോമി എന്ന ഗോൾഡൻ റിട്രീവറും ഒരു ബ്രാഹ്മണ കുടുംബത്തിലെ അമലു എന്ന കോക്കർ സ്പാനിയലും തമ്മിലുണ്ടാകുന്ന പ്രണയത്തിലാണ് കഥ ആരംഭിക്കുന്നത്.

തുടർന്നുള്ള രംഗങ്ങൾ ഒരു കോമഡി അഡ്വെഞ്ചർ പ്രണയകഥയുടെ രീതിയിലാണ് വാലാട്ടി അവതരിപ്പിച്ചിരിക്കുന്നത്. ടോമി മൂലം അമലു ഗർഭം ധരിച്ചു എന്ന “ഞെട്ടിക്കുന്ന വാർത്ത” പ്രശ്നങ്ങളെ വീണ്ടും സങ്കീർണമാക്കി. ഒടുവിൽ ഒരു ലവ് സ്റ്റോറിയിലെ പ്രണയജോഡികളെപ്പോലെ ടോമിയും അമലുവും ഒളിച്ചോടാൻ തീരുമാനിക്കുന്നതാണ് കഥയിലെ വഴിത്തിരിവ്.

മലയാളം ഓടിടി റിലീസ്

Valatty OTT Release Date
New Malayalam OTT Releases

പ്രണയകഥ കൂടാതെ പട്ടികളെചൊല്ലിയുള്ള നിലവിലുള്ള ഒച്ചപ്പാടുകളെയും അവയ്ക്കു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശങ്ങളെയും
വാലാട്ടി കഥയുടെ ഭാഗമാക്കുന്നുണ്ട് .

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *