താരം തീർത്ത കൂടാരം സ്ട്രീമിംഗ് ആരംഭിച്ചു മനോരമമാക്സ് , പുതിയ മലയാളം ഓടിടി റിലീസുകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryമലയാളം ഓടിടി റിലീസ്
Advertisements

മനോരമമാക്സ് മൂവി ഫെസ്റ്റിവലിലെ പുതിയ സിനിമ ‘താരം തീർത്ത കൂടാരം’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു

Thaaram Theertha Koodaram ManoramaMax
Thaaram Theertha Koodaram – ManoramaMax

മനോരമമാക്സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായുള്ള നാലാമത്തെ സിനിമ ‘താരം തീർത്ത കൂടാരം‘ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഒരു കൂട്ടം യുവ അഭിനേതാക്കളുടെ പ്രകടനത്താൽ ഏറെ ജനശ്രദ്ധയാകർഷിച്ച സിനിമയാണ് ‘താരം തീർത്ത കൂടാരം’.

കാർത്തിക് രാമകൃഷ്ണൻ, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, മാല പാർവതി, നൈനിത മരിയ, അനഘ മരിയ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നായക വേഷം കൈകാര്യം ചെയ്യുന്ന കാർത്തിക് രാമകൃഷ്ണൻ്റെ സഹോദരൻ ഗോകുൽ രാമകൃഷ്ണനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Advertisements

കൂടുതല്‍ വാര്‍ത്തകള്‍

  • ജനപ്രിയ നായകന്‍ ദിലീപ് നായകനായ പവി കെയര്‍ ടേക്കര്‍ സിനിമയുടെ സ്ട്രീമിംഗ് തീയതി, മനോരമ മാക്സ് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

മലയാളം ഓടിടി റിലീസ്

പ്രമേയത്തിൻ്റെ ആഴം കൊണ്ട് ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമാണ് താരംതീർത്ത കൂടാരം. ബൈപോളാർ ഡിസോർഡർ മൂലം ബുദ്ധിമുട്ടുന്ന സഞ്ജയ് എന്ന ചെറുപ്പകാരനെ സ്വന്തം കുടുംബം കൈയൊഴിയുന്നു.

തൻ്റെ സാമൂഹിക സംസർഗ്ഗം നിലനിർത്താനായി, രണ്ട് അനാഥ പെൺകുട്ടികളെ ഇയാൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കാലഘട്ടത്തിന് ചേർന്ന പ്രമേയം, കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

February OTT Releases In Malayalam
February OTT Releases In Malayalam

മനോരമമാക്സ് ഓടിടി റിലീസ്

‘താരം തീർത്ത കൂടാരം’ കൂടാതെ 9 ആഴ്ച്ചകളിൽ 9 സിനിമകളാണ് മനോരമമാക്‌സ് മൂവി ഫെസ്റ്റിവലിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത്. കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, വാർത്തകളും മനോരമമാക്‌സിലൂടെ ആസ്വദിക്കാം.

ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

OTT Release Date Of Pavi Caretaker Movie
OTT Release Date Of Pavi Caretaker Movie
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *