പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം “എൻഎസ്എസ് 2” ചിത്രീകരണം പൂർത്തിയായി

NSS2 Movie
Directed by Rahul Sadasivan with Pranav Mohanlal, Filming Completes

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. “എൻഎസ്എസ് 2” എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആൻഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിർമ്മാതാവ് ചക്രവർത്തി രാമചന്ദ്ര 2021 ൽ രൂപം നൽകിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച ബാനർ ആണ്.

ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, സംഗീതം- ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്സിങ്- എം ആർ രാജകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, സംഘട്ടനം- കലൈ കിങ്‌സൺ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ് വിഎഫ്എക്സ്, ഡിഐ- രൻഗ്രേയ്സ് മീഡിയ, പബ്ലിസിറ്റി ഡിസൈനർ- എയിസ്തറ്റിക് കുഞ്ഞമ്മ, പിആർഒ- ശബരി.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment