സെപ്റ്റംബർ 4, ആലപ്പുഴ പുന്നമട കായലില്‍ നിന്നും ലൈവ് ഡിഡി മലയാളം ചാനലില്‍ – നെഹ്‌റു ട്രോഫി വള്ളംകളി
കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി 2022 ആലപ്പുഴ പുന്നമട കായലില്‍ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ 68-ാം സീസണാണിത്, പതിവുപോലെ തത്സമയ സംപ്രേക്ഷണം ദൂരദർശൻ മലയാളം ചാനലിൽ ലഭ്യമാകും. അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത് മിട്ടു ആണ്, വാഴത്തോണി തുഴയുന്ന തത്തയുടെ പേരാണ് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം. പേടിഎം ഇൻസൈഡർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ടിക്കറ്റ്ജെനി എന്നിവ വഴി ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
നെഹ്‌റു ട്രോഫി വള്ളംകളിയിലും ഓണാഘോഷത്തിലും പങ്കെടുക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചു. എൻടിബിആർ 2022ന്റെ മുഖ്യാതിഥി അമിത് ഷാ ആയിരിക്കാം.
നെഹ്‌റു ട്രോഫി ലൈവ് സ്ട്രീമിംഗ്
എല്ലാ വർഷവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ വെബ്‌കാസ്റ്റ് , നെഹ്‌റു ട്രോഫി വള്ളം കളിയുടെ തത്സമയ സ്ട്രീമിംഗ് https://webcast.gov.in/ വഴി കാണിക്കാറുണ്ട്. ഡിഡി സ്പോർട്സ്, ഡിഡി മലയാളം ചാനലുകൾ നെഹ്‌റു ട്രോഫി വള്ളം കളിയുടെ തത്സമയ കവറേജ് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സീ5 ആപ്പില്‍ ഡിഡി മലയാളം ചാനല്‍ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്, സീ5 ആപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം ലൈവ് ടിവി മെനു എടുക്കുക. ഇതില്‍ കൂടി ഡിഡി മലയാളം ചാനല്‍ സൗജന്യമായി കാണാവുന്നതാണ്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി സെപ്തംബര്‍ 11 ആം തീയതി നടക്കുന്നതാണ്, അതിന്റെയും ലൈവ് ഡിഡി മലയാളം ചാനല്‍ സംപ്രേക്ഷണം ചെയ്യും.