സീ കേരളം

നീയും ഞാനും സീരിയൽ പ്രൊമോഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്സിലെ ഗായിക ആൻ ആമിയും ചേർന്ന് പാടിയ നീയും ഞാനും സീരിയൽ പ്രൊമോഗാനം

സീ കേരളം ചാനല്‍ സീരിയല്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കുന്നു എല്ലാ ദിവസവും രാത്രി 7.30 ന്

കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് .പ്രശസ്ത പിന്നണി ഗായകൻ വിജയ് യേശുദാസും കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ‘ഉയിരിൽ തൊടും’ എന്ന ഗാനത്തിലൂടെ പ്രശസ്തി നേടിയ ആൻ ആമിയുമാണ് പ്രൊമോ ഗാനം ആലപിച്ചിരിക്കുന്നത് .ചാനലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്ത ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ബി.കെ. ഹരിനാരായണന്റ വരികൾക്ക് ലിയോ ടോമാണ് സംഗീതം നൽകിയിരിക്കുന്നത്.

ഗാനം കാണാം – https://www.facebook.com/ZeeKeralam/videos/2322907811146997

ഒരു സിനിമ ട്രെയ്‌ലർ മാതൃകയിൽ ഒരുക്കിയ സീരിയലിന്റെ പ്രൊമോ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് പ്രമുഖ പിന്നണി ഗായകരെ അണിനിരത്തി കൊണ്ടുള്ള പ്രൊമോ സോങ് ഗാനം സീ കേരളം പുറത്തു വിട്ടിരിക്കുന്നത്. മലയാള സീരിയൽ രംഗത്തു പുരോഗമനാത്മകമായ മാറ്റങ്ങൾക്കാണ് സീ കേരളം ശ്രമിക്കുന്നത്. അത്തരമൊരു മാറ്റത്തിലേക്കു മലയാളത്തെ നയിക്കുന്ന ഒരു പിടി ശ്രമങ്ങൾ സീ കേരളം അണിയറയിൽ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. സീ കേരളത്തിന്റെ പുതിയ സീരിയൽ ‘നീയും ഞാനും’ അത്തരമൊരു ശ്രമം ആണ്.

സീ കേരളം ചാനല്‍ ലോഗോ

45 വയസ്സുകാരനായ നായക കഥാപാത്രവും 20കാരിയുമായിയായ ശ്രീലക്ഷ്മിയും പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ‘നീയും ഞാനും ‘ എന്ന പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഏറെ വേറിട്ട സീരിയലാകും നീയും ഞാനും എന്ന് സീ കേരളം അവകാശപ്പെടുന്നത്

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More