എന്നും പുത്തന്‍ ആശയങ്ങളും ആവിഷ്‌ക്കരണരീതിയുമായി മലയാളികളുടെ മനസു കീഴടക്കിയ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന നീയും ഞാനും പരമ്പരയില്‍ ഇനി ആഘോഷത്തിന്റെ രാവുകള്‍. അവിചാരിതവും ഉദ്വേഗവും നിറഞ്ഞ നിരവധി മാസ്മരിക നിമിഷങ്ങളുമായി മുന്നേറിയ പരമ്പരയില്‍ രവിവര്‍മ്മന്‍- ശ്രീലക്ഷ്മി വിവാഹത്തിലൂടെ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന നാളുകള്‍ക്ക് വിരാമമാവും.
40 വയസുള്ള വ്യവസായ പ്രമുഖനായ രവിവര്‍മ്മനും, സാധാരണ കുടുംബത്തില്‍ നിന്ന് അവിചാരിതമായി രവിവര്‍മ്മന്റെ ഓഫീസിലെ ഉദ്യോഗസ്ഥയായി എത്തുന്ന 20 വയസുള്ള ശ്രീലക്ഷ്മിയുടെയും അത്യപൂര്‍വ്വ പ്രണയമാണ് നീയും ഞാനും പരമ്പരയുടെ ഇതിവൃത്തം. തന്റെ ഓഫീസില്‍ ജോലി ചെയ്യുന്നവരോടും സാധാരണക്കാരോടുമുള്ള രവിവര്‍മ്മന്റെ പെരുമാറ്റത്തോടും വ്യക്തിത്വത്തോടും തോന്നുന്ന ആരാധനയില്‍ നിന്ന് ശ്രീലക്ഷ്മിയിലും, കഴിവിലും ആകര്‍ഷണമായ നിഷ്‌ക്കളങ്കതയും കൈമുതലാക്കിയ ശ്രീലക്ഷ്മിയോട് തോന്നുന്ന അടുപ്പത്തിലൂടെ രവിവര്‍മ്മനിലും ഉടലെടുക്കുന്ന പ്രണയത്തിലൂടെയാണ് നീയും ഞാനും പരമ്പര മുന്നോട്ട് പോകുന്നത്.
പ്രായത്തിന്റെ പേരില്‍ അകന്നു മാറി നില്‍ക്കേണ്ടി വരുന്നതും, വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരാളുമായുള്ള വിവാഹ നിശ്ചയത്തിന് സമ്മതിക്കേണ്ടി വരുന്നതുമായ അനവധി കഥാസന്ദര്‍ഭങ്ങളെ ഹൃദയഭേദകമായാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഹെലികോപ്റ്ററിനുള്ളില്‍ ആകാശത്തു വെച്ച് പ്രണയം തുറന്നു പറഞ്ഞത് മറ്റ് മലയാള പരമ്പരകളില്‍ നിന്ന് വ്യത്യസ്തമായ പ്രണയക്കാഴ്ച്ചയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ആത്മാര്‍ഥമായ പ്രണയം പ്രായത്തിന് അതീതമാണ് എന്ന വ്യത്യസ്തമായ പ്രമേയം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ നീയുംഞാനും പരമ്പര ഇതിനകം 600-ാം എപ്പിസോഡിലേക്കെത്തുകയാണ്.
മലയാളികളുടെ ഇഷ്ട ചലച്ചിത്ര താരം ദിവ്യാ ഉണ്ണി നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു എന്നതാണ് മഹാസംഗമം വിവാഹ എപ്പിസോഡിന്റെ മുഖ്യആകര്‍ഷണം. രവിവര്‍മ്മന്‍, ശ്രീലക്ഷ്മി എന്നീ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ഷിജു അബ്ദുള്‍ റഷീദ്, സുസ്മിത പ്രഭാകരന്‍ എന്നിവരാണ്. ജെയിംസ് പാറക്കല്‍, രമ്യ സുധ, ശോഭ മോഹന്‍, അബീസ് സെയ്ഫ്, കിരണ്‍ അയ്യര്‍, പ്രതീക്ഷ ജി. പ്രദീപ്, ലക്ഷ്മി നന്ദന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. ഹിറ്റ് പരമ്പരകള്‍ സമ്മാനിച്ച ഡോ. എസ്. ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്യുന്ന നീയുംഞാനും പരമ്പരയുടെ വിവാഹ മഹാസംഗമം എപ്പിസോഡ് മെയ് 1 രാത്രി 7 മണിക്ക് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും.
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
MyG partnered with JioStar’s MegaBlast കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം…
Inspection Bungalow ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ…
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
This website uses cookies.
Read More