ലാലോണം നല്ലോണം – മോഹൻലാലിനൊപ്പം ഏഷ്യാനെറ്റിന്റെ ഓണസമ്മാനം

ഈ ഓണം മോഹൻലാലിനൊപ്പം ലാലോണം നല്ലോണം

ലാലോണം നല്ലോണം
Mohanlal Onam Asianet Stage Program

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്.രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും “പ്രശസ്തഗായകരായ സിതാര , സച്ചിൻ വാരിയർ , നജിം അർഷാദ് , നേഹ വേണുഗോപാൽ , നിഷാദ് , രേഷ്മ എന്നിവർക്കൊപ്പം മോഹൻലാലും , പ്രയാഗ മാർട്ടിനും , മധുരഗാനങ്ങളാൽ സാക്ഷാൽ അമിതാബ് ബച്ചനെപ്പോലും വിസ്മയിപ്പിച്ച ആര്യ ദയാലും ചേർന്നൊരുക്കുന്ന അന്താക്ഷരിയും ഏഷ്യാനെറ്റ്‌ ഓണം ആഘോഷങ്ങളുടെ ഭാഗമാണ് .

മോഹൻലാൽ , ഹണി റോസ് , പ്രയാഗ മാർട്ടിൻ , അനുശ്രീ , ദുര്ഗ , നിഖില വിമൽ , രചന നാരായണൻകുട്ടി എന്നിവർ ഒന്നിക്കുന്ന ഡാന്സുകളും വള്ളപ്പാട്ടും വള്ളസദ്യയും പ്രശസ്ത മെന്റലിസ്റ് ആദിയും മോഹൻലാലും ചേർന്ന് അവതരിപ്പിക്കുന്ന ഷോയും നിത്യഹരിതഗാനങ്ങളാൽ ഒരുക്കിയ സംഗീതവിരുന്നുമായി അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന ” ലാലോണം നല്ലോണം ” പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും.

Sufiyum Sujathayum Movie Online
Sufiyum Sujathayum Movie Online

Leave a Comment