മലയാളം ടിവി ചാനലുകളിലെ ഓണം പരിപാടികള്‍ – മഴവില്‍ മനോരമ

മലയാളം ടെലിവിഷനിൽ ആദ്യമായ് സത്യൻ അന്തിക്കാട്-ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “മകൾ” ഈ തിരുവോണ ദിനത്തിൽ മഴവിൽ മനോരമയിൽ. ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി “അത്തം പത്ത് രുചി” പതിവ് പോലെ എത്തുന്നു. അത്തം ദിനമായ ആഗസ്റ്റ് 30 മുതൽ തിരുവോണ ദിനം വരെ വൈകുന്നേരം 06.00 മണി മുതൽ മഴവിൽ മനോരമയിൽ.
മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 റിപ്പീറ്റ് ടെലിക്കാസ്റ്റ് ഓണം 2022 നാളുകളില്‍ മഴവില്‍ മനോരമ ചാനലില്‍ പ്രതീക്ഷിക്കാം.
Advertisements
ഓണാഘോഷത്തിന്റെ ഉത്സവമേളത്തിമിർപ്പിൽ സൂപ്പർ ഓണാഘോഷം. സൂപ്പര്‍ ഓണാഘോഷം സെപ്റ്റംബർ 03, 04 തീയതികളിൽ രാത്രി 08.00 മണി മുതൽ മഴവിൽ മനോരമയിൽ. മലയാളം ടെലിവിഷനിൽ ആദ്യമായ് – മലയാളത്തിന്റെ പ്രിയപ്പെട്ട നവ്യ നായർ ഒരിടവേളയ്ക്ക് ശേഷം അഭിനയിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “ഒരുത്തീ” സെപ്റ്റംബർ 04 ഞായറാഴ്ച വൈകുന്നേരം 05.30 മുതൽ മഴവിൽ മനോരമയിൽ.



