മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ലോകത്ത്, തലയെടുപ്പോടെ നിൽക്കുന്ന അവാർഡ് ഷോയാണ് ‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്‘. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷം എന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട്, 2023-ൽ അവാർഡ് വേദി, പോയ വർഷങ്ങളേക്കാൾ ഗംഭീരമാകാൻ ഒരുങ്ങുകയാണ്.
1 കോടിയിലധികം ടെലിവിഷൻ കാഴ്ചക്കാരുള്ള ഈ മെഗാ ഷോ, മലയാള സിനിമയുടെ കടുത്ത ആരാധകർക്കുള്ള മനസ്സറിഞ്ഞ സമർപ്പണമാണ്. അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്) യുടെ പങ്കാളിത്തത്തോടെ നടക്കുന്ന മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023ൽ, കേരളത്തിലെ പ്രമുഖ സൂപ്പർതാരങ്ങൾ ഉൾപ്പെടെ 120-ലധികം കലാകാരന്മാർ അണിനിരക്കുന്നു.
സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം സംവിധായകൻ ഫാസിലും ഒരുമിച്ച പ്രൊമോഷണൽ വീഡിയോ, സോഷ്യൽ മീഡിയയിൽ അക്ഷരാർത്ഥത്തിൽ കൊടുങ്കാറ്റായി മാറി. അതിനാൽതന്നെ, ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ അവാർഡ് ഷോയുടെ സംപ്രേക്ഷണത്തിനായി കാത്തിരിക്കുന്നത്.
‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ്’ മികച്ച പ്രകടനം നടത്തുന്നവരെ ആദരിക്കുക മാത്രമല്ല ചെയ്യുന്നത്. അതിലുമപ്പുറം മറ്റെവിടെയും കാണാൻ കഴിയാത്ത, താര സമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ വിനോദപരിപാടികൾ അവാർഡ് ഷോയുടെ പ്രത്യേകതയാണ്. ചടുലമായ നൃത്തചുവടുകൾ മുതൽ, രസകരമായ കോമഡി സ്‌കിറ്റുകളും, മറ്റ് ആകർഷകമായ വിരുന്നുകളും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും.
‘മഴവിൽ എൻറ്റർടെയിൻമെൻറ്റ് അവാർഡ്‌സ് 2023’-ന് സ്പോൺസർമാരിൽ നിന്ന് വലിയ പിന്തുണ തന്നെയാണ് ലഭിച്ചിരിക്കുന്നത്. പ്രെസെൻറ്റിങ് സ്പോൺസർ സ്‌ഥാനം കെ. എൽ. എം ആക്‌സിവ ഫിൻവെസ്റ്റും, ടൈറ്റിൽ സ്പോൺസർ സ്ഥാനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും നിർവഹിക്കുന്നു. കോ- പവേർഡ് സ്‌പോൺസർമാർ – ഇംപെക്സ്, മഞ്ച്. കൂടാതെ മെഡിമിക്‌സ്, സൈലം പി.എസ്.സി, ഓക്‌സിജൻ ദി ഡിജിറ്റൽ എക്സ്പെർട്ട്, എ.വി.ടി പ്രീമിയം ടീ, കിവി പ്രീമിയം ഐസ്ക്രീം, നമ്പീശൻസ് ജിൻജലി ഓയിൽ, ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ്, പിട്ടാപ്പിള്ളിൽ ഏജൻസിസ്, ഫിയാമ, തുടങ്ങിയവർ പാർട്ട്ണർമാർ ആകുന്നു.
ഈ അസാധാരണമായ ആഘോഷം നിങ്ങൾക്കും സാക്ഷ്യം വഹിക്കാം, ഓഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 6:30 മുതൽ മഴവിൽ മനോരമയിൽ. മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുന്നു
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
This website uses cookies.
Read More