ഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ് ഓണം പരിപാടികള്‍ – ഒപ്പം എന്നും എപ്പോഴും , സിങ്കപ്പൂർ ഓണം നൈറ്റ് 2023, അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വൈവിദ്ധ്യമാർന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ്

സിങ്കപ്പൂർ ഓണം നൈറ്റ് 2023

അനുദിനം വളരുന്ന ആത്മബന്ധവുമായി 30 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന , മലയാളികളുടെ പ്രിയ ചാനൽ ഏഷ്യാനെറ്റ്

, വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സ്റ്റാർട്ട് മ്യൂസിക് തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.

2018 Movie Premier Asianet Onam

ഉത്രാടം

ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ രാവിലെ 9 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സൂപ്പർഹിറ്റ് ചലച്ചിത്രം “ഭീഷ്മപർവ്വവും ” ഉച്ചക്ക് 12 മണിക്ക് അനശ്വരനടന്മാരായ ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സിനിമ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പ്രശസ്തസംവിധായകരായ പ്രിയദർശനും സത്യൻ അന്തിക്കാട് ചേർന്ന് പങ്കുവയ്ക്കുന്ന ” ഒപ്പം എന്നും എപ്പോഴും ” .

അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര

ഒരു മണിക്ക് സുരേഷ് ഗോപി , കെ എസ് ചിത്ര , സുരാജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ , ശ്രുതി ലക്ഷ്മി , മാളവിക , അന്ന പ്രസാദ് , കലാഭവൻ ജോഷി , ദേവി ചന്ദന തുടങ്ങിയവർ പങ്കെടുത്ത, സിങ്കപ്പൂർ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും ചേർന്ന് ഒരുക്കിയ മെഗാ സ്റ്റേജ് ഇവന്റ് ” സിങ്കപ്പൂർ ഓണം നൈറ്റ് 2023 .

സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്രയുമായി വിജയരാഘവൻ ശ്രേദ്ധേയമായി കഥാപാത്രത്തെ അവതരിപ്പിച്ച ” പൂക്കാലവും ” രാത്രി 7.30 ന് ഫഹദ് ഫാസിൽ , മുകേഷ് , വിനീത് , ശാന്തി കൃഷ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ” പാച്ചുവും അത്ഭുതവിളക്കും ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഒപ്പം എന്നും എപ്പോഴും

തിരുവോണം

ഓഗസ്റ്റ് 29 , രാവിലെ 9 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർക്കൊപ്പം വൻതാരനിര അണിനിരന്ന സൂപ്പർഹിറ്റ് ഫാമിലി എന്റെർറ്റൈനെർ “ബ്രോ ഡാഡി “യും ഉച്ചക്ക് 12.30 ന് പ്രത്യേക പരിപാടി ” അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര.

1.30 ന് പ്രശസ്തചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടും ബിഗ്ഗ് ബോസ്സിലെ അഞ്ചുസീസണുകളിലെ പ്രധാന മത്സരാർത്ഥികളും ചേർന്നൊരുക്കുന്ന ഓണവിരുന്ന് ” സുരാജും ബോസ്സായ താരങ്ങളും ” ഉച്ചതിരിഞ്ഞു 3 മണിക്ക് മലയാളടെലിവിഷൻ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിച്ചേർത്ത , മലയാളസിനിമയ്ക്ക് ഒരുപിടി താരങ്ങളെ സമ്മാനിച്ച “സിനിമാല ” യിലെ താരങ്ങൾ വീണ്ടും ഒന്നിക്കുന്ന പ്രത്യേക പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നു.

പാച്ചുവും അത്ഭുതവിളക്കും

സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ വൈകുന്നേരം 4 മണിക്ക് സൈജു കുറുപ്പും നവ്യ നായരും പ്രധാനകഥാപാത്രങ്ങളായ ഫാമിലി എന്റെർറ്റൈനെർ “ജാനകി ജാനേയും ” രാത്രി 7 മണിക്ക് മലയാളികൾ നേരിട്ട് കണ്ട മഹാപ്രളയത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന , താരസമ്പന്നമായ സൂപ്പർഹിറ്റ് ചലച്ചിത്രം ” 2018 ” ഉം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

ഏഷ്യാനെറ്റ്‌ ഓണം പരിപാടികള്‍

വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഓഗസ്റ്റ് 26 ന് വൈകുന്നേരം 4 മണിക്ക് ജോജു ജോർജ് , അർജ്ജുൻ അശോക് , ശ്രുതി രാമചന്ദ്രൻ , നിഖില വിമൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ” മധുരവും ” , ഓഗസ്റ്റ് 27 ന് ഉച്ച തിരിഞ്ഞു 3.30 ന് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ആക്ഷേപഹാസ്യ സിനിമ ” പുരുഷപ്രേതം ” ഉം സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ ഓഗസ്റ്റ് 26 , 27 തീയതികളിൽ രാത്രി 7 .30 ന് ഓണം സ്പെഷ്യൽ സ്റ്റാർ സിംഗറും 9 മണിക്ക് ഓണാഘോഷങ്ങളുമായി സ്റ്റാർട്ട് മ്യൂസിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

Pookkalam Movie Asianet Onam Premier

ഓണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ഓണകലവറ , ഓണരുചിമേളം , ജനപ്രിയപരമ്പരകൾ , സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി നിരവധി ഓണപരിപാടികളും, സംഗീത വിരുന്നുകളും ഈ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.

Star Singer Onam Special Episode Asianet
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

2 ദിവസങ്ങൾ ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

2 ദിവസങ്ങൾ ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

2 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

3 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

4 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

4 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More