മന്ദാരം , കനല്‍പൂവ് – പ്രേക്ഷകപ്രീതി നേടിയ പ്രിയ പരമ്പരകള്‍ വീണ്ടും കൈരളി ടിവിയില്‍

ജനപ്രിയ പരമ്പരകളുമായി കൈരളി ടിവി – മന്ദാരം എല്ലാ ദിവസവും രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

മന്ദാരം സീരിയല്‍
mandaram serial telecast kairali tv

മലയാളി ടിവി പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച പ്രിയ പരമ്പരകള്‍ കൈരളി ടിവിയില്‍ , നടി ഷീല കത്രീനയായി വേഷമിട്ട സീരിയല്‍ കനല്‍പൂവ് എല്ലാ ദിവസവും രാത്രി 7.30 മണിക്കും , മന്ദാരം രാത്രി 7 മണിക്കും ചാനല്‍ അവതരിപ്പിക്കുന്നു. സജി സുരേന്ദ്രന്‍ സംവിധാനം ചെയ്തു സ്വപ്ന ട്രീസ, ഷിജു , ഗണേഷ് കുമാര്‍, രേഖ , കൃഷ്ണ , കലാ രഞ്ജിനി അഭിനയിച്ച മന്ദാരം വ്യത്യസ്തമായൊരു പ്രണയകഥ പറയുന്നു. പൂമഴയായ് പെയ്തിറങ്ങിയ ഒരു ആര്‍ദ്ര പ്രണയത്തിന്റെ കഥ , സ്നേഹിക്കാന്‍ , സ്നേഹിക്കപ്പെടാന്‍ കൊതിച്ച കുറേ മനുഷ്യര്‍ എന്നീ തലവാചകത്തില്‍ സീരിയലിന്റെ പ്രോമോ ചാനല്‍ പങ്കുവെയ്ക്കുന്നു. ഗോപികയെന്ന നായിക കഥാപാത്രത്തെ സ്വപ്ന ട്രീസ അവതരിപ്പിക്കുന്നു.

kanalpoovu serial kairali tv
kanalpoovu serial kairali tv

ഷാജിയെം സംവിധാനം ചെയ്യുന്ന കനല്‍പൂവ് എല്ലാ ദിവസവും രാത്രി 7.30 നാണു ചാനല്‍ സംപ്രേക്ഷണം ചെയ്യുക. മലയാളത്തിന്റെ പ്രിയ നടി ഷീല, കത്രീനയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് പ്രകാരം 162 പോയിന്‍റുകളാണ് കൈരളി നേടിയത്. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ കേരളം ലോക്ക് ഡൌണ്‍ ചെയ്യപ്പെട്ടു, കൂടുതല്‍ ആളുകള്‍ ടെലിവിഷന്‍ കാണുന്ന സാഹചര്യം പരമാവധി മുതലെടുക്കാന്‍ കൂടുതല്‍ സിനിമകളും ചാനല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കൈരളി പരിപാടികള്‍

09:00 A.M – സിനിമ (തിങ്കള്‍-വെള്ളി)
08:30 A.M – സിനിമ (ശനി-ഞായര്‍)
12:00 P.M – സിനിമ (എല്ലാ ദിവസവും)
03:00 P.M – കേരള ലോട്ടറി നറുക്കെടുപ്പ് ലൈവ്
04:00 P.M – സിനിമ (എല്ലാ ദിവസവും)
07:00 P.M – സീരിയല്‍ മന്ദാരം (എല്ലാ ദിവസവും)
07:30 P.M – സീരിയല്‍കനല്‍പൂവ് (എല്ലാ ദിവസവും)
08:00 P.M – സിഐഡി മലയാളം സീരിയല്‍ (തിങ്കള്‍-വെള്ളി)
08:00 P.M – ജെബി ജങ്ക്ഷൻ ജോണ്‍ ബ്രിട്ടാസ് ഷോ (ശനി-ഞായര്‍)
09.00 P.M – കുട്ടി ഷെഫ് – (തിങ്കള്‍-വ്യാഴം)
09.00 P.M – സിനിമ (വെള്ളി-ഞായര്‍)
09.30 P.M – സിനിമ (തിങ്കള്‍-വ്യാഴം)

Kairali TV Serial Mouna Nombaram
Kairali TV Serial Mouna Nombaram

Leave a Comment