മനോഹരി,അന്തർമുഖി , ”മേനേ പ്യാർ കിയ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി

Maine Pyar Kiya Movie Songs
Maine Pyar Kiya Movie Songs

ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജ്യോ, ജഗദീഷ് ജനാർദ്ദനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”മേനേ പ്യാർ കിയ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.

മുത്തു എഴുതിയ വരികൾക്ക് ഇലക്ട്രോണിക് കിളി സംഗീതം പകർന്ന് നിഹാൽ സാദിഖ്,വിജയ് ആനന്ദ് എന്നിവർ ആലപിച്ച ” മനോഹരി,അന്തർമുഖി….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.

മന്ദാകിനി’ എന്ന ഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി,ശ്രീകാന്ത് വെട്ടിയാർ,റിഡിൻ കിംഗ്സിലി, ത്രികണ്ണൻ, മൈം ഗോപി, ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

“മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് “മേനേ പ്യാർ കിയ”. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലൂടെയും ഏറേ ശ്രദ്ധേയയായ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

സംവിധായകൻ ഫൈസൽ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ” ഒരു റൊമാന്റിക് കോമഡി ത്രില്ലർ ചിത്രമാണ്. ഡോൺപോൾ പി ഛായാഗ്രഹണം
നിർവ്വഹിക്കുന്നു. സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,സംഘട്ടനം-കലൈ കിംങ്സൺ, പശ്ചാത്തല സംഗീതം -മിഹ്റാജ് ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ

Maine Pyar Kiya | Manohari Lyrical | Preity Mukhundhan | Hridhu Haroon


വരികൾ – മുത്തു, ഡിഐ-ലിജു പ്രഭാകർ, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ,ഷിഹാൻ മുഹമ്മദ്,വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്ത്സ്,വിതരണം- സ്പയർ പ്രൊഡക്ഷൻസ്, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ

പി ആർഒ – എ എസ് ദിനേശ്, ശബരി.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment