ശോക മൂകം; “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ “ബോയ്സ് ആന്തം” പുറത്ത്

Shoka Mookam Video Song Out
Lokah Chapter 1 : Chandra Movie Anthem Out

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പൊൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഓണം സമ്മാനമായി ചിത്രത്തിലെ “ശോക മൂകം” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ബോയ്സ് ആന്തം എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ കെ ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. ബെന്നി ദയാൽ, പ്രണവം ശശി ജേമൈമ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകൻ ജെ കെയും ശബ്ദം നൽകിയിട്ടുണ്ട്.കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

Shoka Mookam | Lokah Movie Song 4K

റിലീസ് ചെയ്ത ആദ്യ ആഴ്ചകൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ “ലോക” നേടിയത്. ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ട്രെൻഡിങ് ആയി തുടരുകയാണ്.

ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment