ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 – നവംബർ 28 മുതല്‍ ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഹാസ്യ പരമ്പര ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2

രജിത് കുമാര്‍, കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ , അനു ജോസഫ് , കൊച്ചു പ്രേമന്‍ , സേതു ലക്ഷ്മി, ജോബി, രശ്മി അനില്‍ , റിയാസ് നര്‍മകല, കിഷോര്‍ എന്നിവര്‍ അണിനിരക്കുന്ന ഏറ്റവും പുതിയ മലയാളം ഹാസ്യ പരമ്പര നവംബർ 28 മുതല്‍ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ചിരിപ്പിച്ച് ചിരിപ്പിച്ച് മലയാളികളുടെ ആയുസ്സ് കൂട്ടാൻ ഇവർ വരുന്നു..! ‘ബിഗ് ബോസ് മലയാളം സീസൺ 2‘ ഫെയിം രജിത് കുമാറിനൊപ്പം കൃഷ്ണപ്രഭ, മല്ലിക സുകുമാരൻ തുടങ്ങി തകർപ്പൻ താരനിര.. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 നമ്മുടെ ഏഷ്യാനെറ്റിൽ!!

പ്രോമോ വീഡിയോ

രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളും രസകരമായി അവതരിപ്പിക്കുന്ന ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അലക്സിയും സൂസനും വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കാൻ എത്തുന്നതോടുകൂടി താഴത്തെ നിലയിൽ താമസിക്കുന്ന സുഹാസിനിയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ പരമ്പരയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

ബിഗ് ബോസ് ഫെയിം ഡോക്ടർ രജിത് കുമാർ അലക്സി എന്ന കഥാപാത്രത്തെയും അതോടൊപ്പം അലെക്സിയുടെ പിതാവായ ഫെർണാണ്ടസിന്റെ ആത്മാവായും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.കൂടാതെ കൃഷ്ണപ്രഭ , മല്ലിക സുകുമാരൻ , അനു ജോസഫ് , അനൂപ് ശിവസേനൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു

Summary – Life is Beautiful Season 2 Starting from Saturday, 28 November Onwards On Asianet

ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2
Life is Beautiful Season 2

Leave a Comment