ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

മഞ്ഞുമ്മൽ ബോയ്സ് സ്ട്രീമിംഗ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ

Manjummal Boys Movie Online
Manjummal Boys Movie Online

മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് മെയ് 5 മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ വരുന്നു. ചിദംബരം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പറവ ഫിലിംസിൻ്റെ ബാനറിൽ ഷോൺ ആന്റണി, ബാബു ഷാഹിർ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം ഗുണ കേവിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ അതിജീവനത്തിൻ്റെ കഥയാണ്. തുടർന്ന് സൗഹൃദത്തിൻറെ ആഴവും കൂട്ടുകാരുടെ ത്യാഗമനോഭാവവും പ്രകടമാകുന്നു.

മലയാളം ഓടിടിറിലീസ്

ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ​​ഹർഷൻ എഡിറ്റിംഗും അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്.

ജീൻ പോൾ ലാൽ, ചന്തു സലിംകുമാർ, ഖാലിദ് റഹ്മാൻ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൾ, അരുൺ കുര്യൻ, വിഷ്ണു രഘു, ഷെബിൻ ബെൻസൺ, ജോർജ്ജ് മരിയൻ, രാമചന്ദ്രൻ ദുരൈരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

സൗഹൃദത്തിൻ്റെ കഥ പറയുന്ന മഞ്ഞുമ്മൽ ബോയ്‌സ് മെയ് 5 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു.

Leave a Comment