തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Mayചാനല്‍ വാര്‍ത്തകള്‍
Advertisements

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ – യു എസ് ടിയിലെ 500 ജീവനക്കാർ ഉൾപ്പെടെ 6000-ലധികം ആളുകൾ പങ്കെടുക്കും

UST Trivandrum Marathon Logo Launch
UST Trivandrum Marathon Logo Launch

ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ നടക്കുന്നത്.

വാർഷിക പരിപാടിയായി ആസൂത്രണം ചെയ്യുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ കേരള തലസ്ഥാനത്ത് നടക്കുന്ന എക്കാലത്തെയും വലിയ മാരത്തണായിരിക്കും. എല്ലാ മേഖലകളിൽ നിന്നുമുള്ള 6000-ലധികം പങ്കാളികളും 500-ലധികം യു.എസ്. ടി ജീവനക്കാരും പങ്കെടുക്കും.

Advertisements

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

യു എസ് ടി ട്രിവാൻഡ്രം കാമ്പസിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ, നിശ്ചിത റൂട്ടുകളിലൂടെ സഞ്ചരിച്ച് യു എസ് ടി കാമ്പസിലേക്ക് മടങ്ങുമ്പോൾ അവസാനിക്കും. മാരത്തണർമാർക്ക് ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ അല്ലെങ്കിൽ 10കെ, 5കെ ഫൺ റൺ എന്നിവയിലേതെങ്കിലും തിരഞ്ഞെടുത്ത് പങ്കെടുക്കാം. വിജയികൾക്കായി സമ്മാനങ്ങളും ഉണ്ടായിരിക്കും. തുടക്കക്കാർക്കിടയിൽ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 5 കെ റൺ ഉൾപ്പെടുത്തിയിട്ടുള്ളത്.

“ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചുള്ള അവബോധത്തിൻ്റെ ആവശ്യകത നിലവിലെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ പ്രാധാന്യം ആളുകളെ പഠിപ്പിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ഫലപ്രദമായ ഒരു സംരംഭത്തെക്കുറിച്ച് യു എസ് ടി ചിന്തിച്ചതിന്റെ ഫലമാണ് ഇനി മുതൽ വർഷം തോറും നടക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ. ഈ വർഷം, 2024 ഒക്ടോബർ 13-ന് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളും യു എസ് ടി ജീവനക്കാരും അണിനിരക്കും,” യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.

പ്രശസ്തമായ യു എസ് ടി ട്രിവാൻഡ്രം മാരത്തണിനായി പതിനായിരത്തിലധികം ജീവനക്കാരുള്ള കേരളത്തിലെ ഏറ്റവും വലിയ ഐടി തൊഴിലുടമയായ യു എസ് ടിയുമായി സഹകരിക്കാൻ കഴിയുന്നു എന്നത് ആവേശകരമായ കാര്യമാണ്. ഇത്തരമൊരു മഹാ സംരംഭത്തിന് തയ്യാറെടുക്കുമ്പോൾ , അതൊരു വൻ വിജയമാകുമെന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു. തിരുവനന്തപുരത്ത് എക്കാലത്തെയും വലിയ മാരത്തൺ സംഘടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ യു എസ് ടിയുടെ പിന്തുണയോടെ അതിവേഗം നടന്നുകൊണ്ടിരിക്കുകയാണ്, ”എൻഇബി സ്‌പോർട്‌സിൻ്റെ റേസ് ഡയറക്ടറും സിഎംഡിയുമായ നാഗരാജ് അഡിഗ കൂട്ടിച്ചേർത്തു.

പ്രായഭേദമന്യേ ഓരോ വ്യക്തിയുടെയും ജീവിത ശൈലി, ആരോഗ്യ സൂചികകളെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ അനിവാര്യമായ ഒരു പ്രവർത്തനമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. യുഎസ്‌ടി ട്രിവാൻഡ്രം മാരത്തണിൽ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അവബോധം, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനും രോഗമുക്തമായി തുടരുന്നതിനും ആളുകളെ സഹായിക്കുമെന്നതിൽ തർക്കമില്ല.

യു എസ് ടി ട്രിവാൻഡ്രം മാരത്തണിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യാം: https://click2race.com/#/event/HkISnQSbR

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *