കൌമുദി ചാനല്‍ ഈ ആഴ്ച്ച സംപ്രേക്ഷണം ചെയ്യുന്ന മലയാളം സിനിമകള്‍

സിനിമകള്‍ ഷെഡ്യൂള്‍ ചെയ്തു കൌമുദി ചാനല്‍

കൌമുദി ചാനല്‍
Oridathoru Fayalvan Movie Telecast on Television

ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.00 മണിയുടെ സ്ലോട്ടില്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൌമുദി ചാനല്‍. ഇതിന്റെ റിപീറ്റ് അന്നേ ദിവസം രാത്രി 11.00 മണിക്കും അടുത്ത ദിവസം രാവിലെ 8.30 മണിക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഈ വാരത്തില്‍ ചെമ്പരത്തി, മഴക്കാര്‍ , ജോൺ ജാഫർ ജനാർദ്ദനൻ, ഒരിടത്തൊരു ഫയല്‍വാന്‍ എന്നീ ചിത്രങ്ങളാണ്‌ ലിസ്റ്റ് ചെയ്തിട്ടുള്ളത്. സൌജന്യമായി ലഭിക്കുന്ന കൌമുദി ടിവി വൈവിധ്യങ്ങളായ പരിപാടികള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നു. വാവ സുരേഷ് അവതരിപ്പിക്കുന്ന സ്നേക്ക് മാസ്റ്റര്‍ ജനപ്രീതി നേടിയ പരിപാടിയാണ്. ദിവസവും വൈകുന്നേരം 6.27 നു ദൈവദശകം ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. ദേവാമൃതം, അളിയന്‍സ് (സിറ്റ്കോം സീരിയല്‍) , ഹരിതം സുന്ദരം, ഓ മൈ ഗോഡ് , സിനിമാ കൊട്ടക, ഡ്രീം ഡ്രൈവ് , സാള്‍ട്ട് എന്‍ പെപ്പര്‍ എന്നിവ വരുടെ പ്രധാന പരിപാടികളില്‍ ചിലതാണ്.

കോവിഡ്-19 പശ്ചാത്തലത്തില്‍ ലോട്ടറി വില്‍പ്പന നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ കൌമുദി ചാനല്‍ ലോട്ടറി നറുക്കെടുപ്പ് തല്‍സമയ സംപ്രേക്ഷണം ചെയ്യുന്നതല്ല.

കൌമുദി സിനിമ ഷെഡ്യൂള്‍

തീയതി സമയം സിനിമ
30 മാര്‍ച്ച് 3:00 P.M ചെമ്പരത്തി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത സിനിമയില്‍ മധു , രാഘവന്‍, റാണിചന്ദ്ര, ശോഭന (റോജ രമണി), സുധീര്‍, അടൂര്‍ ഭാസി, കൊട്ടാരക്കര ശ്രീധരൻ നായർ എന്നിവര്‍ അഭിനയിക്കുന്നു. വയലാര്‍- ജി ദേവരാജൻ ടീം ഒരുക്കിയ അമ്പാടി തന്നിലൊരുണ്ണി, കുണുക്കിട്ട കോഴി , ചക്രവർത്തിനീ നിനക്കു ഞാനെന്റെ, ശരണമയ്യപ്പാ സ്വാമീ എന്നീ മനോഹര ഗാനങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്.
30 മാര്‍ച്ച് 11:00 PM
31 മാര്‍ച്ച് 8:30 A.M
1 ഏപ്രില്‍ 3:00 P.M മഴക്കാര്‍
1 ഏപ്രില്‍ 11:00 PM
2 ഏപ്രില്‍ 8:30 A.M
3 ഏപ്രില്‍ 3:00 P.M ജോൺ ജാഫർ ജനാർദ്ദനൻ ഹിന്ദി സൂപ്പർ ഹിറ്റ് ചിത്രം അമർ അക്ബർ ആന്റണിയുടെ മലയാളം റീമെയ്ക്ക് സംവിധാനം ചെയ്തത് ഐ വി ശശി. മമ്മൂട്ടി, രതീഷ് , ജനാർദ്ദനൻ, ബാലൻ കെ നായർ, ജോസ് പ്രകാശ്, മാധവി, സുമലത എന്നിവര്‍ പ്രധാന വേഷങ്ങളില്‍
3 ഏപ്രില്‍ 11:00 PM
4 ഏപ്രില്‍ 8:30 A.M
5 ഏപ്രില്‍ 3:00 P.M ഒരിടത്തൊരു ഫയൽവാൻ പത്മരാജൻ‎ രചനയും സംവിധാനവും നിർവഹിച്ച് റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്ന സിനിമയാണ് ഒരിടത്തൊരു ഫയൽവാൻ.
5ഏപ്രില്‍ 11:00 PM
Chembarathi Malayalam Movie
Chembarathi Malayalam Movie

Leave a Comment