ഐ ആം ഗെയിം – ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ മിഷ്കിൻ

I'm Game Movie Star Cast
I’m Game Movie Star Cast

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും. “ഐ ആം ഗെയിം” എന്ന ചിത്രം നിർമ്മിക്കുന്നത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രം കൂടിയാണ്.

പിസാസ്, തുപ്പരിവാലൻ, അന്ജാതെ, ചിത്തിരം പേസുതേടി, ഒനായും ആട്ടിൻകുട്ടിയും തുടങ്ങി ഒമ്പതോളം ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മിഷ്കിൻ, പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സൂപ്പർ ഡീലക്സ്, മാവീരൻ, ലിയോ, ഡ്രാഗൺ എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവർക്കൊപ്പം മിഷ്‌കിനും ഐ ആം ഗെയിമിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങളുടെ പേരുവിവരങ്ങളും ഓരോന്നായി വരും ദിവസങ്ങളിൽ പുറത്ത് വിടും.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment