ദുപ്പട്ട വാലി , ഓടും കുതിര ചാടും കുതിര ലിറിക്കൽ വീഡിയോ ഗാനം റിലീസായി

Duppattawaali Song Lyrics
Duppattawaali Song Lyrics

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സുഹൈൽ കോയ എഴുതിയ വരികൾക്ക്
ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് സഞ്ജിത് ഹെഡ്ഗെ, അനില രാജീവ് എന്നിവർ ആലപിച്ച “ദുപ്പട്ട വാലി”യെന്ന റൊമാന്റിക് ഗാനമാണ് റിലീസായത്.

ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സുഹൈൽ കോയ എഴുതിയ വരികൾക്ക് ജെസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകരുന്നു. എഡിറ്റിംഗ്- അഭിനവ് സുന്ദര്‍ നായ്ക്ക്, കലാ സംവിധാനം- ഔസേഫ് ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വനി കലേ

New Malayalam Movie songs

മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സൗണ്ട്- നിക്‌സണ്‍ ജോര്‍ജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടര്‍- ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോര്‍ജ്, ക്ലിന്റ് ബേസില്‍, അമീന്‍ ബാരിഫ്, അമല്‍ ദേവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- എസ്സാ കെ എസ്തപ്പാന്‍, പ്രൊഡക്ഷന്‍ മാനേജര്‍- സുജീദ് ഡാന്‍, ഹിരണ്‍ മഹാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശിവകുമാര്‍ പെരുമുണ്ട, വിഎഫ്എക്‌സ്- ഡിജിബ്രിക്‌സ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്,ഡിസൈൻ-യെല്ലോ ടൂത്ത്സ്

കോൺടെന്റ് ആന്റ് മാർക്കറ്റിങ്-പപ്പെറ്റ് മീഡിയ,വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment