ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആദ്യമായി ടിവി യിൽ – സീ കേരളം സംപ്രേഷണം ചെയ്യും

സീ കേരളം പ്രീമിയര്‍ സിനിമ , ദുൽഖർ സൽമാൻ അഭിനയിച്ച ക്രൈം ത്രില്ലർ – കുറുപ്പ്

ദുൽഖർ സൽമാൻ നായകനായ കുറുപ്പ്
Dulquer Salmaan Starer Kurup on TV

പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട് 6.30 മണിക്ക് സീ കേരളം ചാനലിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുധാകര കുറുപ്പായി എത്തുന്നത് .

മലയാളം ടിവി പ്രീമിയറുകള്‍

കുറുപ്പ് എട്ട് ലക്ഷത്തിന്റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കും നയിക്കുന്നതുമാണ് ഇതിവൃത്തം. ചാർളി എന്ന യുവാവിനെ തന്റെ കാറിൽ കൊന്ന് ഇട്ടതിന് ശേഷം തീ കൊളുത്തി താൻ ആത്മഹത്യ ചെയ്തെന്നു വരുത്തി തിർത്ത ശേഷം ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ശ്രമിക്കുന്ന കുറുപ്പിന്റെ തന്ത്രങ്ങൾ പാളുന്നു. പോലീസിന്റേയും ഫോറൻസിക് വിഭാഗത്തിന്റേയും സംയുക്തമായ അന്വേഷണത്തിനൊടുവിൽ മരിച്ചത് കുറുപ്പ് അല്ല എന്ന് തെളിയുന്നു. ഒടുവിൽ പിടിക്കപെടുമെന്ന് മനസ്സിലാക്കിയ കുറുപ്പ് നാട് വിടുന്നു. നാളിതുവരെ ഒരു അന്വേഷണ സംഘത്തിനും കുറുപ്പ് എവിടെയെന്നെന്ന് കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.

വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും, കെ എസ് അരവിന്ദും ചേർന്നാണ്. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച് ക്രൈം ത്രില്ലർ ചിത്രമായ കുറുപ്പ് വലിയ ആകാംക്ഷയോടെയാണ് സീ കേരളം പ്രേക്ഷകർ കാത്തിരിക്കുന്നത്.

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *