ബിഗ് ബോസ് മലയാളം സീസൺ 7 : വിവര ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്

Mohanlal About Bigg Boss Season 7 Malayalam
Mohanlal – Bigg Boss Season 7 Malayalam

ഏഷ്യാനെറ്റിന്റെ പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവയിലെ പ്രധാന വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ തുടങ്ങിയ ഘട്ടങ്ങൾ — സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തുന്ന സംഭവങ്ങൾ ഏറെ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ, ചാനൽ അധികൃതർ കർശന നിയമനടപടികൾക്ക് തുടക്കം കുറിക്കുന്നു.

പ്രേക്ഷകരിൽ നിന്ന് വലിയ തോതിൽ ലഭിച്ച പരാതികളെ തുടർന്ന്, അടുത്ത ദിവസങ്ങളിൽ ബിഗ് ബോസ് ഹോസ്റ്റ് മോഹൻലാൽ തന്നെ ഇത്തരം അനധികൃത പ്രവൃത്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ, ചില അക്കൗണ്ടുകൾക്ക് ലീഗൽ നോട്ടീസുകളും അയച്ചിട്ടുണ്ട്. ഇതിനാൽ കുറച്ച് പ്ലാറ്റ്‌ഫോമുകൾ പിൻവാങ്ങിയെങ്കിലും, biggbossmalayalam7, famecontents അടക്കമുള്ള ഏകദേശം 25 ഓളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇപ്പോഴും ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇത്തരം ചോർച്ചകൾ പരിപാടിയുടെ രസവും ദൃശ്യാവശ്യവും തകർക്കുന്നതാണ്. ഉള്ളടക്കത്തിന്റെ മൂല്യത്തെ ബാധിക്കുന്നതും പ്രൊഡക്ഷൻ ടീമിന്റെ പരിശ്രമത്തെ അപമാനിക്കുന്നതുമാണ് ഈ പ്രവർത്തികൾ. അതിനാൽ, ഇത്തരം സ്വതന്ത്ര അക്കൗണ്ടുകൾക്കെതിരെ കർശനമായ നിയമ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഏഷ്യാനെറ്റ് അറിയിക്കുകയാണ്

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment