ആർഡിഎക്സിനു ശേഷം ആക്ഷൻ ഹിറ്റുമായി ഷെയിൻ നിഗം; “ബൾട്ടി” ഹിറ്റ് ലിസ്റ്റിലേക്ക്

Balti Box Office Collection
Balti Box Office Collection

ഷെയിൻ നിഗത്തെ നായകനാക്കി സ്പോർട്സ് ആക്‌ഷൻ ജോണറിൽ എത്തിയ “ബൾട്ടി” തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളുമായി മുന്നേറുന്നു. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്‍സ് ആക്ഷൻ ചിത്രം നിർമിച്ചത്. കബഡി കോർട്ടിലും പുറത്തും മിന്നൽവേഗവുമായി എതിരാളികളെ നിലംപരിശാക്കുന്ന ചെറുപ്പക്കാരുടെ ചങ്കുറപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രേക്ഷകർ ഒരുപോലെ അഭിപ്രായപ്പെടുന്നത് ഷെയിനിന്റെ അഭിനയ മികവ് തന്നെയാണ്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ആർഡിഎക്സ് എന്ന ചിത്രത്തിലാണ് ഷെയിൻ നിഗം ബോൾഡ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രണയരംഗങ്ങളും ഡാൻസുമൊക്കെ ഒരു ‘സ്റ്റാർ മെറ്റീരിയലാ’ണ് ഷെയ്നിന് എന്ന കാര്യം അടിവരയിടുന്ന രീതിക്കായിരുന്നു ആർഡിഎക്സിലെ ഷെയിനിന്റെ പ്രകടനം. ആ സിനിമക്ക് ശേഷം അതിലും ഹെവിയായിട്ടുള്ള ആക്ഷൻ രംഗങ്ങളുമായി ഷെയിൻ വീണ്ടുമെത്തിയ ബൾട്ടി ചിത്രത്തിൽ, വലിയ മസിലോ ബോഡിയോ ഇല്ലെങ്കിലും ഓരോ ഇടിക്കും പ്രേക്ഷകർക്കിടയിൽ ‘ക്വിന്റൽ ഇടി’ ഫീൽ ഉണ്ടാക്കാൻ ഷെയിൻ നിഗത്തിന് സാധിച്ചു.

പരമാവധി മെയ്‌വഴക്കത്തോടെയാണ് കബഡി മൂവുകളും ഷെയിൻ കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ മനസ്സും ശരീരവും പൂർണമായി അർപ്പിച്ച് കൈമെയ് മറന്ന് അവതരിപ്പിച്ച ഈ കഥാപാത്രം ഷെയിനിന്റ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് എന്നാണ് പ്രേക്ഷകാഭിപ്രായം. ഫാമിലിയോടൊത്തു കാണാൻ പറ്റുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പതിനഞ്ചു കോടിയാണ് ചിത്രത്തിന്റെ കളക്ഷനായി ലഭിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment