ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവര്‍ ടൈറ്റിൽ റോളുകളിൽ ബാലൻ, രാമ, കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയകഥ പറയുന്ന ബാലരമ സീരിയല്‍ ദയയ്ക്ക് ശേഷം ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്നു. സ്വയംവരം, മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , ആവണി , കിടിലം , എന്നും സമ്മതം എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ .
അഭിനേതാക്കള്‍
കൃഷ്ണപ്രസാദ്, രജനി ചാണ്ടി, ശ്രീലക്ഷ്മി ഹരിദാസ്, ദിലീപ് നായർ, അനൂപ് ശിവസേനൻ, അജിത്, ഓമന ഔസേഫ്, പരീഷിത്ത്, സുന്ദരപാണ്ഡ്യൻ, പ്രീത പ്രദീപ് എന്നിവരാണ് സീരിയലിലെ സഹ അഭിനേതാക്കള്‍. ബാലരമ സീരിയലിന്റെ രചയിതാവ് ദിനേശ് പള്ളത്ത് ആണ് , ദയ ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് എന്ന സീരിയലിന് ശേഷം അദ്ദേഹം വീണ്ടും ഗിരീഷ് കോന്നിക്കൊപ്പം മറ്റൊരു പരമ്പരയ്ക്കായി ഒത്തു ചേരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഈ സീരിയൽ മഴവിൽ മനോരമ ചാനലിൽ ഏപ്രിൽ മാസത്തില്‍ ആരംഭിക്കും. താഴ്ച്ചയിൽ ക്രിയേഷൻസിന്റെ ബാനറിൽ മോഹൻദാസ് ദാമോദരനാണ് ബാലരമ സീരിയൽ നിർമ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് മങ്കൊമ്പ് ആണ്, മനോരമമാക്സ് ആപ്ലിക്കേഷൻ ഈ പരമ്പരയുടെ ഓൺലൈൻ വീഡിയോകൾ സ്ട്രീം ചെയ്യും.