എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

ബാലരമ (ബാലനും രമയും) മലയാളം ടെലിവിഷന്‍ സീരിയല്‍ ഏപ്രില്‍ 10 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു

Balarama Serial On Mazhavil Manorama

ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവര്‍ ടൈറ്റിൽ റോളുകളിൽ ബാലൻ, രമ എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയകഥ പറയുന്ന ബാലരമ (ബാലനും രമയും) സീരിയല്‍ ദയയ്ക്ക് ശേഷം ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്നു. സ്വയംവരം, മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , ആവണി , കിടിലം , എന്നും സമ്മതം എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ .

ശരത് ദാസ് – ബാലന്‍

അഭിനേതാക്കള്‍

കൃഷ്ണപ്രസാദ്, രജനി ചാണ്ടി, ശ്രീലക്ഷ്മി ഹരിദാസ്, ദിലീപ് നായർ, അനൂപ് ശിവസേനൻ, അജിത്, ഓമന ഔസേഫ്, പരീഷിത്ത്, സുന്ദരപാണ്ഡ്യൻ, പ്രീത പ്രദീപ് എന്നിവരാണ് സീരിയലിലെ സഹ അഭിനേതാക്കള്‍. ബാലരമ സീരിയലിന്റെ രചയിതാവ് ദിനേശ് പള്ളത്ത് ആണ് , ദയ ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് എന്ന സീരിയലിന് ശേഷം അദ്ദേഹം വീണ്ടും ഗിരീഷ് കോന്നിക്കൊപ്പം മറ്റൊരു പരമ്പരയ്ക്കായി ഒത്തു ചേരുന്നു.

ശ്രീകല – രമ

റിപ്പോർട്ടുകൾ പ്രകാരം, (ബാലനും രമയും) സീരിയൽ മഴവിൽ മനോരമ ചാനലിൽ ഏപ്രിൽ 10 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 08:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കും. താഴ്ച്ചയിൽ ക്രിയേഷൻസിന്റെ ബാനറിൽ മോഹൻദാസ് ദാമോദരനാണ് ബാലരമ സീരിയൽ നിർമ്മിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് രാജീവ് മങ്കൊമ്പ് ആണ്, മനോരമമാക്സ് ആപ്ലിക്കേഷൻ ഈ പരമ്പരയുടെ  ഓൺലൈൻ വീഡിയോകൾ സ്ട്രീം ചെയ്യും.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

2 ദിവസങ്ങൾ ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

2 ദിവസങ്ങൾ ago

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…

2 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…

2 ആഴ്ചകൾ ago

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More