അനുരാഗ ഗാനം പോലെ സീരിയല്‍ സീ കേരളം ചാനലില്‍ ഏപ്രിൽ 17നു ആരംഭിക്കുന്നു – രാത്രി 9 മണിക്ക്

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് , അനുരാഗ ഗാനം പോലെ സീരിയല്‍ – സീ കേരളം

അനുരാഗ ഗാനം പോലെ സീരിയല്‍ സീ കേരളം
Anuraga Ganam Pole Serial Zee Keralam

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ, സീ കേരളം, മറ്റൊരു പുതുപുത്തൻ സീരിയലുമായി പ്രേക്ഷകരിലേക്ക്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കവിത നായർക്കൊപ്പം നവാഗതനായ പ്രിൻസ് മുഖ്യവേഷത്തിൽ എത്തുന്ന ‘അനുരാഗ ഗാനം പോലെ’ ഏപ്രിൽ 17 നു രാത്രി 9 മുതൽ നിങ്ങളുടെ സ്വീകരണമുറിയിലേക്കു. 45 വയസുള്ള അമിതവണ്ണക്കാരൻ ഗിരിയായി പ്രിൻസ് എത്തുമ്പോൾ, 35 കാരിയായ സുമി എന്ന കഥാപാത്രമാകുന്നു കവിത.

‘ഒരു പ്രേക്ഷകനും ഈ സീരിയലിന്റെ യുക്തിയെ ചോദ്യം ചെയ്യില്ല’: അനുരാഗ ഗാനം പോലെ നായിക കവിത നായർ; സീരിയൽ ഏപ്രിൽ 17, രാത്രി 9 മണി മുതൽ സീ കേരളത്തിൽ

കഥ

കുടുംബത്തിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചിട്ടും അവരിൽ നിന്ന് അവഗണന മാത്രം മറുപടിയായി ലഭിക്കുന്ന ഗിരിയുടെയും സുമിയുടെയും കഥയാണ് അനുരാഗ ഗാനം പോലെ. പുറമെ സന്തോഷത്തിലും ശുഭാപ്തി വിശ്വാസത്തിലും ആണെങ്കിലും ഇരുവരും തങ്ങളുടെ ലോകങ്ങളിൽ ഏകാന്തത അനുഭവിക്കുന്നവരാണ്.

ധനികനായ ബിസിനസ് മാൻ ഗിരി ഹൈ ക്ലാസ് ജീവിതം ഇഷ്ട്ടപ്പെടുമ്പോൾ സുമിയുടെ താല്പര്യങ്ങൾ തന്റെ മിഡിൽ ക്ലാസ്സ് ജീവിത്തിൽ ഒതുങ്ങുന്നതാണ്. ജീവിതത്തിൽ ഒട്ടേറെ സാദൃശ്യങ്ങൾ ഉണ്ടെങ്കിലും അവർ തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം വിധി അവരെ ശത്രുക്കളാക്കി മാറ്റുകയാണ്. ഇവർ തങ്ങളുടെ പിണക്കങ്ങൾ മറന്നു ജീവിത്തിൽ ഒന്നാകുന്നതാണ് അനുരാഗ ഗാനം പോലെയുടെ ഇതിവൃത്തം.

Kavitha Nair Latest Serial
Kavitha Nair Latest Serial

“ടെലിവിഷനിൽ എന്നും നല്ല സീരിയലുകളും ഷോകളും ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി ഞാൻ കാണുന്നു. കുറച്ചു വര്ഷങ്ങളായി എന്നെത്തേടിയെത്തിയ കഥകളിൽ ഏറ്റവും യുക്തിയുള്ളതായി തോന്നിയത് അനുരാഗഗാനം പോലെ യാണ്. ഈ സീരിയൽ കാണുന്ന ഏതൊരു പ്രായത്തിലുള്ള പ്രേക്ഷകനും ഈ സീരിയലിന്റെയോ എന്റെ കഥാപാത്രമായ സുമിതയുടേയോ യുക്തിയെ ചോദ്യം ചെയ്യില്ല, അതെനിക്ക് ഉറപ്പാണ്,” കവിത പറയുന്നു.

അഭിനേതാക്കള്‍

പ്രായമൊട്ടൊന്നു കടന്നു പോയ ശേഷം പ്രണയം മൊട്ടിടുന്ന രണ്ടു പേരുടെ കഥ പറയുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് മലയാളത്തിന്റെ പ്രിയ സംവിധായകൻ കെ കെ രാജീവ് ആണ്. ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രിയ മേനോൻ, നിത, ജസീല പർവീൺ എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

അനുരാഗ ഗാനം പോലെ ഏപ്രിൽ 17നു ആരംഭിക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് സീ കേരളത്തിൽ.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *