ലോക ചാപ്റ്റർ 2 , യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് അനൗൺസ്‌മെന്റ് വീഡിയോ

Lokah Chapter 2
Lokah Chapter 2

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം “ലോക ചാപ്റ്റർ 2” പ്രഖ്യാപന വീഡിയോക്ക് യൂട്യൂബിൽ 5 മില്യൺ കാഴ്ചക്കാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്ന ഈ പ്രഖ്യാപന വീഡിയോക്ക് ആവേശകരമായ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോക ചാപ്റ്റർ 2 ൽ നായകനായി എത്തുന്ന ടോവിനോ തോമസും ചിത്രത്തിലെ നിർണ്ണായകമായ അതിഥി വേഷത്തിലെത്തുന്ന ദുൽഖർ സൽമാനും ഉൾപ്പെട്ട അതീവ രസകരമായ ഒരു സംഭാഷണ രംഗത്തിലൂടെയാണ് ഈ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ലോക ചാപ്റ്റർ വൺ ചന്ദ്ര’ മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം, അഞ്ചു ഭാഗങ്ങളുള്ള ഒരു ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരുന്നു.

ഈ യൂണിവേഴ്സിലെ രണ്ടാം ചിത്രമാണ് ടോവിനോ തോമസ് നായകനാവുന്ന ‘ലോക ചാപ്റ്റർ 2’. ആദ്യ ഭാഗത്തിൽ മൈക്കൽ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് ടോവിനോ അഭിനയിച്ചത്. ചാത്തൻ എന്ന ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മൈക്കൽ എന്ന ടോവിനോ കഥാപാത്രത്തെ ഈ യൂണിവേഴ്സിൽ സൃഷ്ടിച്ചിരിക്കുന്നത്. ചാർളി എന്ന കഥാപാത്രമായാണ് ദുൽഖർ ആദ്യ ഭാഗത്തിൽ അതിഥി താരമായി എത്തിയത്. ഒടിയൻ എന്ന ആതിഥ്യ കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ചാർളിയെ സൃഷ്ടിച്ചത്. മൂത്തോൻ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രമായി മമ്മൂട്ടിയും ഈ സിനിമാറ്റിക് യൂണിവേഴ്സിലെ ശ്കതമായ ഒരു സാന്നിധ്യമായി എത്തും.

അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര‘ 280 കോടി ആഗോള ഗ്രോസ് പിന്നീടാണ് കുതിക്കുന്നത്. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായും ചിത്രം മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റായ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന മലയാള ചിത്രം കൂടിയായി മാറി. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഈ ചിത്രം ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രം കേരളത്തിൽ വിതരണം ചെയ്തതും വേഫറെർ ഫിലിംസ് ആണ്.

Lokah 2 Movie Posters
Lokah 2 Movie Posters
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment