മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്
Mukundan Unni Associates Malayalam Movie OTT Release

ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കുടുംബപ്രേക്ഷകരുടെ സ്വന്തം താരം വിനീത് ശ്രീനിവാസന്‍ ഇതുവരെ കാണാത്ത മാനറിസങ്ങളുമായെത്തുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, ആര്‍ഷ ബൈജു, രഞ്ജിത്ത്, ജഗദീഷ് തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്നു.

അഭിനേതാക്കൾ

നെഗറ്റീവ് ഷേഡുള്ള മുകുന്ദന്‍ ഉണ്ണി എന്ന വക്കീല്‍ തന്റെ നേട്ടത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്ന ആളാണ്. അയാളുടെ വളര്‍ച്ചയ്‌ക്കൊപ്പം വികസിക്കുന്ന കഥ ഒട്ടേറേ നര്‍മ്മ മുഹൂര്‍ത്തങ്ങളാലും സമ്പന്നമാണ്. മലയാള സിനിമ ഇന്നേവരെ കാണാത്ത പാറ്റേണിലും ട്രീറ്റ്‌മെന്റിലുമാണ് നവാഗത സംവിധായകന്റെ ഒരു പതര്‍ച്ചയുമില്ലാതെ അഭിനവ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകന്റെ കുബുദ്ധികള്‍ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരി സമ്മാനിക്കുന്നതാണ് ഈ ചിത്രത്തിന്റെ വിജയവും.

ഒപ്പം മുകുന്ദന്‍ ഉണ്ണിയുടെ റോളിലേക്ക് മറ്റാരെയും സങ്കല്പിക്കാന്‍ പോലുമാക്ത്തവിധം വിനീത് ശ്രീനിവാസന്‍ തന്റെ കഥാപാത്രം മനോഹരമാക്കിയിട്ടുമുണ്ട്. ഡോ. അജിത്ത് റോയ് നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ്. ഒപ്പം നിഥിന്‍ രാജിന്റെ കൂടെ മുകുന്ദന്‍ ഉണ്ണിയുടെ എഡിറ്റിംഗിലും അഭിനവ് പങ്കാളിയായിട്ടുണ്ട്.

Leave a Comment