എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

സീ കേരളം ചാനല്‍ വിഷു ദിന ചലച്ചിത്രങ്ങളും പ്രത്യേക പരിപാടികളും – 14 ഏപ്രില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വിഷുദിനത്തില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍

kalki movie zee keralam

ടൊവീനോ തോമസിന്‍റെ ആക്ഷന്‍ സിനിമ കല്‍ക്കി, വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ , ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ അഭിനയിച്ച പ്രതി പൂവന്‍ കോഴി എന്നിവയാണ് സീ കേരളം ചാനല്‍ ഒരുക്കുന്ന വിഷുദിവസത്തെ കാഴ്ചകള്‍. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യഖ്യാതം സമൂഹത്തിലെ എല്ലാ തുറകളെയും , ടെലിവിഷനെയും സാരമായി ബാധിച്ചു. കയ്യില്‍ പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശങ്ങള്‍ ഉണ്ടെങ്കിലും പലരും അവയൊന്നും പ്രീമിയര്‍ ചെയ്യാന്‍ മടിക്കുകയാണ്, പരസ്യവരുമാനം കുറവായ ഈ സമയത്ത് അത്തരമൊരു നീക്കം നടത്താന്‍ എല്ലാ ചാനലുകളും മടിച്ചു നില്‍ക്കുകയാണ്.

മലയാളം ടിവി ഓടിടി വാര്‍ത്തകള്‍

  • പാൻ ഇന്ത്യൻ സുന്ദരി – സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമായി വരുന്ന മലയാളം വെബ്‌ സീരീസ്, മലയാളം , തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി ഭാഷകളില്‍ എച്ച് ആര്‍ ഓടിടി യിലൂടെ റിലീസ് ചെയ്യും.
സീ മലയാളം ചാനല്‍ ലോഗോ

വിഷു പ്രത്യേക പരിപാടികള്‍

09:30 A.M – കല്‍ക്കി സിനിമ , പ്രവീൺ പ്രഭരം സംവിധാനം ചെയ്ത ചിത്രത്തില്‍ ടോവിനോ തോമസ്‌, സംയുക്ത മേനോൻ കെ.പി.എസി.ലളിത, ഇര്‍ഷാദ്, സൈജു കുറുപ്പ്, സുധീഷ്, വിനി വിശ്വലാൽ, ശ്രീകാന്ത് മുരളി, അപര്‍ണ നായര്‍, അഞ്ജലി നായര്‍, കൃതിക പ്രദീപ് എന്നിവര്‍ വേഷമിട്ടിരിക്കുന്നു.
12:30 P.M – സൂപ്പര്‍ ബമ്പര്‍

madhura raja movie telecast

01:30 P.M –  മധുരരാജ സിനിമ , വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ സിനിമ വിഷുദിനത്തില്‍ സീ കേരളത്തില്‍ വീണ്ടും കാണാം. ജയ് , ജഗപതി ബാബു, നെടുമുടി വേണു, സിദ്ദിഖ്, വിജയരാഘവൻ, സലിം കുമാർ, അനുശ്രീ, മഹിമ നമ്പ്യാർ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
04:30 P.M – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി
05:30 P.M – സൂപ്പര്‍ ബമ്പര്‍
06:30 P.M – പ്രതി പൂവൻ കോഴി സിനിമ, മഞ്ജു വാര്യർ അവതരിപ്പിച്ച ശക്തമായ സ്ത്രീ കഥാപാത്രം മാധുരിയുടെ കഥ പറയുന്ന ചിത്രം.
09:00 P.M – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി

Prathi Poovankozhi Movie
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…

2 ദിവസങ്ങൾ ago

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

2 ആഴ്ചകൾ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

2 ആഴ്ചകൾ ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…

4 ആഴ്ചകൾ ago

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

1 മാസം ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More