സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു. ഈ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം സീരിയലുകള്‍ നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക . തിങ്കൾ മുതൽ വെള്ളി വരെ 6 മുതൽ 9 മണി വരെ നിങ്ങളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമാകുവാൻ പൂക്കാലം വരവായി, കൈയ്യെത്തും ദൂരത്തു, ചെമ്പരത്തി, കാർത്തികദീപം, നീയും ഞാനും, മിസ്സിസ് ഹിറ്റ്ലർ, മനം പോലെ മംഗല്യം എന്നീ സീ കേരളം സീരിയലുകള്‍ പുത്തൻ പുതിയ എപ്പിസോഡുകളുമായാണ് തിരികെയെത്തിയിരിക്കുന്നത്.
ആവർത്തനവിരസതയില്ലാതെ ഏറ്റവും പുതിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്കായി സർപ്രൈസുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് സീ കേരളം താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കു വെക്കുന്നത്. “തിരികെ എത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്” എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകളും സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.
തികച്ചും നൂതനമായൊരു ആശയമാണ് സീ കേരളത്തിന്റെ തിരിച്ചുവരവിലെ മുഖ്യാകർഷണം. ഒരു വാതിൽപ്പഴുതിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങൾ അവരുടെ തിരിച്ചുവരവിനെ അറിയിക്കുന്ന ആകർഷകമായ ഒരു ചെറു വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കഥാപാത്രങ്ങൾ പ്രേക്ഷകരുടെ വീടുകളിലേക്ക് തിരിച്ചെത്തിയെന്ന് അറിയിക്കുന്നതിനുള്ള വളരെ രസകരവുമായ ആശയമായാണ് ചാനൽ ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. സീ കേരളം ചാനലിലെ എല്ലാ സീരിയലുകളുടേയും ഏറ്റവും പുതിയ എപ്പിസോഡുകൾ ഇന്ന് ആരംഭിക്കുകയാണ്. നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് അവർ എത്തുന്നു, ടിവി ഓൺ ചെയ്യാൻ റെഡി അല്ലെ.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More