ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ – 14 ഫെബ്രുവരി 4:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Februaryഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റ്‌ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ മൂവി – ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ
The Great Indian Kitchen || World Television Premiere

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മഹത്തായ ഭാരതീയ അടുക്കള (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സിനിമയുടെ ആദ്യ മിനിസ്ക്രീന്‍ പ്രദര്‍ശനം ഒരുക്കുകയാണ് മലയാളത്തിലെ നമ്പര്‍ 1 ചാനലായ ഏഷ്യാനെറ്റ്‌. ദാമ്പത്യബന്ധങ്ങൾ കാരാഗൃഹങ്ങൾ ആക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് എതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് , നിമിഷ സജയൻ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്.

ബിഗ്‌ ബോസ് മലയാളം സീസണ്‍ 3 , ഞായര്‍ 14 ഫെബ്രുവരി – ഏഷ്യാനെറ്റില്‍ ആരംഭിക്കുന്നു.

Advertisements

കിലോമീറ്റേഴ്സ് ആന്‍ഡ്​ കിലോമീറ്റേഴ്സിനു ശേഷം ജിയോ ബേബി രചനയും സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് , നിമിഷ സജയൻ എന്നിവര്‍ക്കൊപ്പം ടി സുരേഷ് ബാബു, രാമദേവി, കബനി, സിദ്ധാർത്ഥ ശിവ എന്നിവരും അഭിനയിച്ചിരിക്കുന്നു. ഡിജോ അഗസ്റ്റിൻ , ജോമോൻ ജേക്കബ്, വിഷ്ണു രാജൻ , സജിൻ എസ് രാജ് എന്നിവര്‍ നിര്‍മ്മിച്ച സിനിമ ഈ ഞായര്‍ വൈകുന്നേരം 4:00 മണിക്ക് ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ എച്ച് ഡി ചാനലുകളിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

bbm3 opening episode
bbm3 opening episode
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *