മഴവിൽ മനോരമയിൽ ഉടന്‍ ആരംഭിക്കുന്ന മലയാളം ഗെയിം ഷോ ആണ് ഉടന്‍ പണം സീസൺ 5, കോഴിക്കോട്, ഏറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓഡിഷന്‍ നടത്തുന്നു. പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഉടന്‍ പണം ഷോയുടെ 4 സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, ചാനല്‍ അതിന്‍റെ അഞ്ചാം സീസണ്‍ ഉടന്‍ ആരംഭിക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തു വന്ന മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം മഴവില്‍ മനോരമ മൂന്നാം സ്ഥാനത്താണ്.
പ്രായഭേദമന്യേ ആർക്കും ഉടന്‍ പണം സീസൺ 5 ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്
മാർച്ച് 20, ബുധനാഴ്ച 09:00 AM മുതൽ
ഹോട്ടൽ ന്യൂ നളന്ദ
7Q4G+2Q2, A. G. Rd, IOB-ന് സമീപം, മാനാഞ്ചിറ, കോഴിക്കോട്, കേരളം 673001
മാർച്ച് 22, വെള്ളിയാഴ്ച 09:00 AM മുതൽ
ഹോട്ടൽ മെർമെയ്ഡ്, കണിയാമ്പുഴ റോഡ്, കൊച്ചി, കേരളം
മാർച്ച് 24, ഞായറാഴ്ച രാവിലെ 09:00 AM മുതൽ
വൈഎംസിഎ, പാളയം, തിരുവനന്തപുരം
മലയാള ടെലിവിഷൻ സ്ക്രീനിൽ തരംഗം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ഗെയിം ഷോ ഉടൻ പണം, അഞ്ചാമത്തെ സീസണിനായി ഒരുങ്ങുകയാണ്. ഈ പുത്തൻ സീസണിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഓഡിഷൻസ് അരങ്ങേറുന്നു. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. പലരുടെയും ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോയാണ് ഉടൻ പണം.
കൗതുകകരമായ എ. ടി. എമ്മിൻ്റെ സാന്നിധ്യവും, വ്യത്യസ്തമായ ചോദ്യോത്തര രീതിയും, ചുറുചുറുക്കുള്ള അവതരണവും പ്രോഗ്രാമിനെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ജനങ്ങളുടെ പൾസ് മനസ്സിലാക്കികൊണ്ട്, പലപ്പോഴും ഉടൻ പണം എപ്പിസോഡുകൾ പുറം വേദികളിലും അരങ്ങേറിയിട്ടുണ്ട്. പോയ വർഷങ്ങളേക്കാളേറെ പുതുമകൾ ഈ വർഷം ഉടൻ പണത്തിൽ പ്രതീക്ഷിക്കാം. അതിനാൽ തന്നെ ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ഈ ഓഡിഷൻസിനെ നോക്കി കാണുന്നത്.
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
This website uses cookies.
Read More