എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ചാനല്‍ റേറ്റിംഗ്

മലയാളം ടിവി ചാനല്‍ റേറ്റിംഗ് – ബാര്‍ക്ക് വീക്ക്‌ 2 ടി ആര്‍ പ്പി റിപ്പോര്‍ട്ട്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന മലയാളം ടിവി ചാനല്‍ ഏഷ്യാനെറ്റ്‌ തന്നെ, ഏറ്റവും പുതിയ റേറ്റിംഗ് ഇങ്ങിനെയാണ്

ഇന്ന് പുറത്തു വന്ന ഏറ്റവും പുതിയ ബാര്‍ക്ക് കേരള മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം ഒന്നാം നമ്പര്‍ ചാനലായി ഏഷ്യാനെറ്റ്‌ തുടരുന്നു. പുതുതായി ആരംഭിച്ച ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 അടക്കമുള്ള പരിപാടികള്‍ നേടിയ തിളക്കമാര്‍ന്ന പ്രകടനത്തോടെ മറ്റു ചാനലുളേക്കാള്‍ ബഹു ദൂരം മുന്നിലാണ് ഏഷ്യാനെറ്റ്‌. ഫ്ലവേര്‍സ് ടിവി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മഴവില്‍ മനോരമ ഒരിക്കല്‍ കൂടി മൂന്നാം സ്ഥാനാം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്ന അവസ്ഥയിലാണ്. നിങ്ങൾക്കും ആകാം കോടീശ്വരൻ സീസണ്‍ 5 അടക്കമുള്ള പരിപാടികള്‍ പ്രതീക്ഷിച്ച റേറ്റിംഗ് നല്‍കുന്നില്ല, 4+ എന്ന നിലയിലാണ് ഈ പരിപാടി മുന്‍പോട്ടു പോകുന്നത്.

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 രണ്ടാമത്തെ ആഴ്ച നേടിയത് 9.23 പോയിന്റ് , ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പ്രീമിയര്‍ നേടിയത് 8.29 പോയിന്റ്, പ്രിത്വിരാജ് നായകനായ ബ്രദേര്‍സ് ഡേ 3.22 പോയിന്റ് നേടി.

കൂടത്തായി സീരിയലിനു ലഭിച്ച സ്റ്റേ വരുന്ന ആഴ്ചകളില്‍ ഫ്ലവേര്‍സ് ചാനലിനെ സാരമായി ബാധിച്ചേക്കും. 27 മുതല്‍ ഏഷ്യാനെറ്റില്‍ കുടുംബ വിളക്ക് , സൂര്യ ടിവിയില്‍ എന്‍റെ മാതാവ്, ഇത്തിക്കര പക്കി തുടങ്ങിയ സീരിയലുകള്‍ ആരംഭിക്കുകയാണ്.

മലയാളം ടിവി ടിആര്‍പ്പി

ചാനല്‍ വാരം
ആഴ്ച3 ആഴ്ച 2 ആഴ് ച1
ഏഷ്യാനെറ്റ്‌ 949 993 1037
ഫ്ലവേര്‍സ് ടിവി 266 262 283
മഴവില്‍ മനോരമ 235 248 273
സൂര്യ ടിവി 194 206 203
സീ കേരളം 196 201 208
കൈരളി ടിവി 112 121 127
അമൃതാ ടിവി 44 47 49
ഡി ഡി മലയാളം ലഭ്യമല്ല ലഭ്യമല്ല ലഭ്യമല്ല
മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

സീ കേരളം സീരിയല്‍ പ്രകടനം

ഡോക്ടർ എസ് ജനാർദ്ദനൻ ചെമ്പരത്തിക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ മലയാളം സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചു, നീയും ഞാനും ഉടന്‍ തന്നെ നിങ്ങളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നു.

സീരിയല്‍ വാരം
ആഴ്ച 2 ആഴ് ച1
സിന്ദൂരം (കുംകും ഭാഗ്യ മലയാളം) 1.31 1.64
ചെമ്പരത്തി 2.96 3.16
സ്വാതി നക്ഷത്രം ചോതി 1.09 1.44
സത്യ എന്ന പെണ്‍കുട്ടി 2.07 2.53
കബനി 1.44 1.83
പൂക്കാലം വരവായി 1.87 2.37
സുമംഗലി ഭവ 0.72 1.04
സരിഗമപ കേരളം 2.03 1.71
നീയും ഞാനും മലയാളം ടെലിവിഷന്‍ പരമ്പര
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

3 ആഴ്ചകൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

3 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

1 മാസം ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More