മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്ഡേറ്റ് – ആഴ്ച്ച 30 – ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കി റിപ്പോര്‍ട്ടര്‍ ടിവി , ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ ഒന്നാമന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Augustചാനല്‍ റേറ്റിംഗ്
Advertisements

ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് , ട്വന്റി ഫോര്‍ ന്യൂസ് രണ്ടാമത്

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി
News Channel TRP Week 30

ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യയുടെ പിൻതുണയോടെ പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവി ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കിയ കാഴ്ചയാണ് ഏറ്റവും പുതിയ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗില്‍ ഉള്ളത്. പോയ 4 വാരങ്ങളിലെ ആവറേജ് ആണ് ഓരോ ആഴ്ചയും ബാര്‍ക്ക് പുറത്തു വിടുന്നത്, ഇതനുസരിച്ച് റിപ്പോര്‍ട്ടര്‍ പോയ ആഴ്ച്ചയില്‍ ടിആര്‍പ്പിയില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഇനി വരുന്ന റേറ്റിംഗ് ചാര്‍ട്ടില്‍ റിപ്പോര്‍ട്ടര്‍ കൈരളി ന്യൂസ്, ജനം ടിവി എന്നിവയെ മറികടന്നെക്കും.

എം വി നികേഷ്കുമാർ, കൺസൽട്ടിം​ഗ് എഡിറ്റർ ഡോ. അരുൺകുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കോ ഓർഡിനേറ്റിം​ഗ് എഡിറ്റർ സുജയ പാർവ്വതി എന്നിവരാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രധാന വാര്‍ത്താ അവതാരകര്‍.

Advertisements

ന്യൂസ് ചാനല്‍ ടിആര്‍പ്പി

ചാനല്‍ ആഴ്ച 30 ആഴ്ച 29
ഏഷ്യാനെറ്റ്‌ ന്യൂസ് 115 121
ട്വന്റി ഫോര്‍ 102 105
മനോരമ ന്യൂസ്‌ 68 68
മാതൃഭൂമി ന്യൂസ്‌ 54 57
കൈരളി ന്യൂസ് 22 23
ജനം ടിവി 19 21
റിപ്പോര്‍ട്ടര്‍ ടിവി 18.36 11.71
ന്യൂസ് 18 കേരള 15 17
മീഡിയ വണ്‍ 14 16
രാജ് ന്യൂസ് മലയാളം 0.45 0.45
Reporter TV New Face
റിപ്പോര്‍ട്ടര്‍ ടിവി
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *