“അനന്തൻ കാട്” ട്രെയിലർ റിലീസായി , ജൂൺ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneടീസര്‍ / ട്രെയിലര്‍
Ananthan Kaadu Trailer Released – Arya and Murali Gopy Team Up
Trailer of Ananthan Kaadu

പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന അനന്തൻ കാട് എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ റിലീസായി.

ജൂൺ 25-ന് ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ആര്യ നായകനായെത്തുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

വൻ വിജയമായ **’മാർക്ക് ആന്റണി’**യ്ക്ക് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. **’കാന്താര’**യുടെ രണ്ട് ഭാഗങ്ങൾക്കും സംഗീതം നൽകിയ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാള സിനിമയ്ക്കായി സംഗീതം ഒരുക്കുന്ന ചിത്രമാണിത്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, അച്യുത് കുമാർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വിവിധ ഭാഷകളിലെ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ടീസർ, അതിന്റെ മികച്ച മേക്കിംഗും ദൃശ്യവിരുന്നും കൊണ്ട് പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറും സിനിമയോടുള്ള പ്രതീക്ഷകൾ ഉയർത്തുകയാണ്.

സാങ്കേതിക പ്രവർത്തകർ

  • ഛായാഗ്രഹണം: എസ്. യുവ
  • എഡിറ്റിംഗ്: രോഹിത് വി. എസ്. വാരിയത്ത്
  • സംഗീതം: ബി. അജനീഷ് ലോക്നാഥ്
  • എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ
  • പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി
  • ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ
  • വി.എഫ്.എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ
  • പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ
  • മേക്കപ്പ്: ബൈജു എസ്
  • ശബ്ദമിശ്രണം: വിഷ്ണു പി. സി
  • സൗണ്ട് ഡിസൈൻ: അരുൺ എസ്. മണി
  • ഗാനരചന: മുരളി ഗോപി
  • ആലാപനം: മുരളി ഗോപി
  • കളറിസ്റ്റ്: ശിവശങ്കർ (VB2H)
  • ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം. ടി
  • ഫിനാൻസ് കൺട്രോളർ: എം. എസ്. അരുൺ
  • വി.എഫ്.എക്സ്: TMEFX
  • കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ
  • സ്റ്റിൽസ്: റിഷ്‌ലാൽ ഉണ്ണികൃഷ്ണൻ
  • ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എന്റർടെയ്ൻമെന്റ്സ്
  • ഡിസ്ട്രിബ്യൂഷൻ പാർട്നർ: ഡ്രീം ബിഗ് ഫിലിംസ്
  • പി.ആർ.ഒ: എ. എസ്. ദിനേശ്

“അനന്തൻ കാട്” ജൂൺ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ. 🎬🌿

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *