മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അനന്തൻ കാട്‘ സിനിമയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ കൃഷ്ണൻകുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിനെ പോസ്റ്ററിൽ കാണാം. കഥാപാത്രത്തിന്റെ ഗൗരവവും സിനിമയുടെ പശ്ചാത്തലവും സൂചിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണിത്. ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ എത്തുന്നത്.
‘ടിയാൻ’ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനന്തൻ കാട്. തിരുവനന്തപുരത്തിന്റെ പഴയകാല ചരിത്ര പശ്ചാത്തലവും ആക്ഷനും ഡ്രാമയും ചേർന്ന വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്.
നായകനായി ആര്യ എത്തുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ ചിത്രത്തിലെത്തുന്നത്. ദൃശ്യവിസ്മയം സമ്മാനിക്കുന്ന ഒരു തിയേറ്റർ അനുഭവമായിരിക്കും അനന്തൻ കാട് എന്നാണ് ഇതുവരെ പുറത്തിറങ്ങിയ അപ്ഡേറ്റുകൾ നൽകുന്ന സൂചന.
വമ്പൻ താരനിര
ഇന്ദ്രൻസിനൊപ്പം മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, അച്യുത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രത്യേകതകൾ
✅ മാർക്ക് ആന്റണിയ്ക്ക് ശേഷം എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രം
✅ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്നു
✅ കാന്താര ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലേക്ക്
✅ മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം
പി ആർ ഒ – എ എസ് ദിനേശ്.





