എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സൂര്യ ടിവി

ഇന്ദുലേഖ , സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ

Surya TV Serial Indhulekha Time

പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഇന്ദുലേഖ. തടസ്സങ്ങളെ മാര്‍ഗ്ഗങ്ങളാക്കി ജീവിതത്തെ നേരിടാന്‍ ഒരുങ്ങുന്ന പെണ്‍കരുത്തിന്‍റെ കഥയാണ് ഈ പരമ്പര പറയുന്നത്. സൂര്യ ടിവി മികച്ച രീതിയില്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ പ്രചരണ പരിപാടികളാണ് ഈ സീരിയലിനായി ഒരുക്കുന്നത്. പ്രേക്ഷകരെ കിടിലം കൊള്ളിച്ച സംഭാഷണങ്ങളുടെ എഴുത്തുകാരൻ രഞ്ജി പണിക്കർ മക്കളുടെ മനസ്സറിയുന്ന അച്ഛൻ കഥാപാത്രമായി തന്‍റെ ആദ്യ സീരിയല്‍ വേഷം കൈകാര്യം ചെയ്യുകയാണ് ഇന്ദുലേഖയില്‍.

Actress Malavika Krishnadas Serial

അഭിനേതാക്കള്‍

രഞ്ജി പണിക്കർ, അമീൻ മഠത്തിൽ, മാളവിക കൃഷ്ണദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര ഒക്ടോബർ 5 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഇതിന്റെ പുന:സംപ്രേക്ഷണം ഉച്ചയ്ക്ക് 12 മണിക്ക് ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. തിങ്കള്‍കലമാന്‍ , വര്‍ണ്ണപ്പകിട്ട് എന്നീ പരമ്പരകളും സൂര്യാ ടിവി അന്നൌന്‍സ് ചെയ്തു കഴിഞ്ഞു. എൻെറ മാതാവ്, നാഗകന്യക 4, പ്രാണസഖി, നിലാപക്ഷി എന്നിവ ഉള്‍പ്പെടുത്തി ഉച്ചയ്ക്ക് ശേഷം ജനപ്രിയ പരമ്പരകള്‍ സൂര്യാ ടിവി പുന:സംപ്രേക്ഷണം ചെയ്യുകയാണ് അടുത്തയാഴ്ച്ച മുതല്‍.

Ameen Madathil

സൂര്യാ ടിവി ഷെഡ്യൂള്‍

06:00 P.M – കുട്ടിപട്ടാളം
06:30 P.M – അലാവുദ്ധീന്‍
07:00 P.M – ആദിപരാശക്തി
07:30 P.M – ഇന്ദുലേഖ
08:00 P.M – എന്‍റെ മാതാവ്
08:30 P.M – നാഗകന്യക സീസണ്‍ 4
09:30 P.M – സിനിമ

ഉച്ച സമയത്തെ പരിപാടികള്‍

12:00 noon – ഇന്ദു ലേഖ
12:30 P.M – എന്‍റെ മാതാവ്
01:00 P.M – നാഗകന്യക സീസണ്‍ 4
02:00 P.M – പ്രാണസഖി
02:30 P.M – നിലാപക്ഷി

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

വാഴ സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ – സ്ട്രീമിംഗ് തീയതി അറിയാം

ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…

2 ആഴ്ചകൾ ago

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…

3 ആഴ്ചകൾ ago

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…

4 ആഴ്ചകൾ ago

മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ്സ് 2024, സെപ്റ്റംബർ 7, 8 തീയതികളിൽ മഴവിൽ മനോരമയിൽ വൈകിട്ട് 7 മണി മുതൽ

മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…

4 ആഴ്ചകൾ ago

പവി കെയർടേക്കർ , ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് മനോരമമാക്‌സിൽ സെപ്റ്റംബർ 6 മുതൽ

ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More