കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക സംസാരിച്ചു. കോവിഡ് മുന്‍കരുതലുകളോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രി കെ.കെ ശൈലജ ഇവ സ്വീകരിച്ചു. ദേശീയ തലത്തില്‍ സീ നടത്തി വരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കേരള ജനതയ്ക്കുള്ള ഈ സഹായം.
‘കോവിഡ് മഹാമാരിയില്‍ പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കോവിഡ്19 നെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഉറച്ച പിന്തുണ നല്‍കാന്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡും പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ കോവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഞങ്ങള്‍ സംഭാവന ചെയ്ത ഈ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു,’ ചടങ്ങില്‍ സംസാരിച്ച സീ എന്റര്‍ടൈന്‍മെന്റ് മേധാവി പുനിത് ഗോയങ്ക പറഞ്ഞു.
‘സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാനും കോവിഡ്19 നെതിരായ മുന്‍കരുതലുകള്‍ പാലിക്കുതിനും ആവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിവരുന്നുണ്ട്. കോവിഡ്19 വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഈ സമയത്ത് പിന്തുണ നല്‍കിയതിന് ശ്രീ. പുനിത് ഗോയങ്കയ്ക്കും സീക്കും നന്ദി അറിയിക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.
‘സീ എന്റര്‍ടൈന്‍മെന്റ് അവരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സംസ്ഥാനത്തിനു നല്‍കിയ സഹായം മഹത്തരമാണ്. കോവിഡ് രോഗികളെ വീടുകളില്‍ നിും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതില്‍ പ്രയാസം നേരിടുകയാണ് നാമിപ്പോള്‍. ഇത് ലഘൂകരിക്കാന്‍ സീ എന്റര്‍ടൈന്‍മെന്റ് നല്‍കിയ 25 ആംബുലന്‍സുകളും പിപിഇ കിറ്റുകളും വലിയ സഹായമാണ്. സീക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതോടൊപ്പം അവര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതുപോലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെറിഞ്ഞതില്‍ സന്തോഷവും പങ്കുവെക്കുന്നു,’ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
‘കേരളത്തിന് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും നല്‍കിയസീ എന്റര്‍ടൈന്‍മെന്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിലൂടെ അര്‍ത്ഥവത്തായ ഒരു ഇടപെടല്‍ നടത്തിത് അഭിന്ദനീയമാണ്. ഈ പദ്ധതിയുടെ ഭാഗമായി സീ സമീപച്ചപ്പോള്‍ രോഗികളെ കൊണ്ടുപോകുതിനുള്ള പ്രയാസം പരിഹരിക്കാനുള്ള ഒരു മാര്‍ഗമാണ് നമ്മുടെ മുഖ്യമന്ത്രി ചോദിച്ചത്. ഇതു സീ അംഗീകരിക്കുകയും സഹായമായി ആംബുലന്‍സുകള്‍ നല്‍കുകയും ചെയ്തിരിക്കുു. ഇത്തരം പ്രവൃത്തിയിലൂടെ രോഗത്തിനെതിരെ പൊരുതാന്‍ അധിക കരുത്ത് സംസ്ഥാനത്തിന് ലഭിക്കും,’ ദേശീയ ആരോഗ്യ ദൗത്യം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖൊബ്രഗഡെ പറഞ്ഞു.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More