സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ തത്സമയം മാർച്ച് 19 ന് ഏഷ്യാനെറ്റിൽ

മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം – സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ

Star Singer Junior Season 3 Grand Finale
Star Singer Junior Season 3 Grand Finale Live Telecast on Asianet

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ തത്സമയം ഏഷ്യാനെറ്റിൽ മാർച്ച് 19 ന് രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് പല്ലവി രതീഷ് , ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവരാണ് .

ഫൈനല്‍ മത്സരാര്‍ത്ഥികള്‍

Aryan SN
Aryan SN
Hitaashini Bineesh
Hitaashini Bineesh
Pallavi Ratheesh
Pallavi Ratheesh
Saatvik S Satheesh
Saatvik S Satheesh
Serah Robin
Serah Robin

സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് ഗായകരായ മഞ്ജരി ,സിത്താര സംഗീതസംവിധായകരായ കൈലാഷ് മേനോൻ , സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . ഈ ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ഉണ്ടാകും.

സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം ഭാവന ഈ വേദിയിൽ എത്തുന്നു . കൂടാതെ ഗായിക ജാനകി ഈശ്വർ , ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ റംസാൻ , ദില്ഷാ , നലീഫ് , ജോൺ , ശ്വേത, രേഷ്മ , ശ്രീതു , മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടും .

Leave a Comment