എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

സീ കേരളം മഹോത്സവം, ശോഭനയുടെ 40 വർഷങ്ങൾ ആഘോഷിക്കാൻ മഹോത്സവം ഒരുക്കി സീ കേരളം ചാനല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് – സീ കേരളം മഹോത്സവം

Shobhana at 40

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം. ഡിസംബർ 16 ശനിയാഴ്ച കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ സീ കേരളം സംഘടിപ്പിക്കുന്ന മികവുറ്റ കലാവിരുന്നിൽ ശോഭനയുടെ 40 വർഷത്തെ ചലച്ചിത്ര ജീവിതം കൊണ്ടാടാൻ നിരവധി താരങ്ങളും എത്തും.

വൈകിട്ട് 5.30 മണിക്ക് ആരംഭിക്കുന്ന കലാവിരുന്നിന്‌ സീ കേരളം നൽകിയിരിക്കുന്ന പേര് മഹോത്സവം എന്നാണ്. പേര് പോലെ തന്നെ ഒരു ബൃഹത് മഹോത്സവമാണ് കൊച്ചിയിലെ പ്രേക്ഷകരെ കാത്തിരിക്കുന്നത്. സീ കേരളം ചാനലിലെ ജനപ്രിയ പരിപാടിയായ സരിഗമപ യിലെ മത്സരാർത്ഥികൾ ശോഭനയ്ക്കുള്ള ആദരമായി ഒരുക്കുന്ന കലാവിരുന്ന്, ശോഭന അവതരിപ്പിച്ച തേന്മാവിൻ കൊമ്പത്ത് എന്ന ചലച്ചിത്രത്തിലെ കാർത്തുമ്പി, മണിച്ചിത്രത്താഴിലെ നാഗവല്ലി എന്നീ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഡ്രാമാ ജൂനിയേഴ്സ് അവതരിപ്പിക്കുന്ന സ്കിറ്റ് തുടങ്ങിയ പരിപാടികൾ മുഖ്യ ആകർഷണങ്ങളാകും.

ശോഭന @40

ഇവ കൂടാതെ ഉടനെ പുറത്തിറങ്ങുന്ന ക്വീൻ എലിസബത്ത് എന്ന പുതിയ ചലച്ചിത്രത്തിലെ താരങ്ങളായ മീര ജാസ്മിൻ, നരേൻ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചടങ്ങിൽ ക്വീൻ എലിസബത്ത് എന്ന സിനിമയുടെ ട്രെയ്‌ലർ പ്രകാശനവും നടക്കും. 40 വർഷമായി ചലച്ചിത്ര, നൃത്ത മേഖലകളിൽ സജീവമായ ശോഭനയ്ക്കൊരു ഉദാത്തമായ സമ്മാനമായാണ് സീ കേരളം മഹോത്സവം അരങ്ങേറുന്നത്.

Zee Keralam Channel Maholsavam

സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്ന രണ്ടു പുതിയ സീരിയലുകൾ അവതരിപ്പിക്കുന്നത് ശോഭനയാണ്. മലയാള സിനിമാ-ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച നിത്യഹരിത നായികയായ ശോഭന അവതരിപ്പിക്കുന്ന സീരിയലുകള്‍ ഏറെ പ്രത്യേകതകള്‍ കൊണ്ട് ആകര്‍ഷണീയമാണ്.

സീ കേരളം മഹോത്സവം

മായാമയൂരം, സുഭദ്രം എന്നീ സീരിയലുകളാണ് ശോഭനയുടെ അവതരണത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അരുൺ രാഘവൻ, ഗോപിക പത്മ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന മായാമയൂരം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് കാണാം. സ്‌നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും രാത്രി 7 മണിക്ക് കാണാം.

ഏറെ പ്രിയങ്കരിയായ പത്മശ്രീ ശോഭന സീ കേരളം കുടുംബവുമായി ഒത്തു ചേരുന്നതിന്റെ ആഘോഷം കൂടിയാണ് ശനിയാഴ്ച അരങ്ങേറുന്ന മഹോത്സവം. സീ കേരളം മഹോത്സവം പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നസ്ലിന്റെ പ്രേമബിൾ വുമൺ… ‘ആലപ്പുഴ ജിംഖാന’യിലെ ആദ്യ ഗാനം പുറത്തിറങ്ങി – ഏപ്രിൽ മാസത്തിൽ വിഷു റിലീസ്

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനെർ - ആലപ്പുഴ ജിംഖാന ആലപ്പുഴ ജിംഖാന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി…

1 ദിവസം ago

ലൗലി സിനിമയിലെ ‘ക്രേസിനെസ്സ് ‘ ഗാനം പുറത്ത്, മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം 'ലൗലി'യിലെ 'ക്രേസിനെസ്സ് ' ഗാനം പുറത്ത്; ചിത്രം ഏപ്രിൽ നാലിന് തിയേറ്ററുകളിൽ…

1 ദിവസം ago

ഹാൽ , ഷെയ്ന്‍ നിഗവും സാക്ഷിയും ഒന്നിക്കുന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം പുറത്ത്

'നീയേ ഇ‍‍‍ടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…' - രചന വിനായക് ശശികുമാര്‍, സംഗീതം നന്ദഗോപൻ വി ഏപ്രിൽ 24ന് തിയേറ്റുകളിൽ…

1 ദിവസം ago

ട്രോമ , ട്രെയിലർ പുറത്തിറങ്ങി! വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ

വിവേക് പ്രസന്നയും, പൂർണിമ രവിയും ഒന്നിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ 'ട്രോമ'; ട്രെയിലർ പുറത്തിറങ്ങി! സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം…

2 ദിവസങ്ങൾ ago

ചിരിപ്പിക്കാൻ ഫാമിലി ഡ്രാമയുമായി ‘കോലാഹലം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രം ഏപ്രിൽ മാസത്തിൽ തീയേറ്റർ റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന കോലാഹലം…

2 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More