കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ഡിസംബർ 18 മുതൽ. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്.
നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു പിള്ള, മീനരാജ് രാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളുമായെത്തുന്ന “ഫാലിമി” തീർച്ചയായും എല്ലാത്തരം പ്രേക്ഷർക്കും ഉൾക്കൊള്ളാനാവുന്ന ഒരു കുടുംബ ചിത്രമാണ്.
ഓരോ കഥയും വളരെ സൂക്ഷ്മമായും ഹൃദയസ്പർശിയായും തന്റെ സിനിമകളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന സംവിധായകൻ നിതീഷ് സഹദേവിന്, കുടുംബബന്ധങ്ങളുടെ ശക്തിയും ഐക്യത്തിന്റെ പ്രാധാന്യവുമെല്ലാം ഉൾകൊള്ളുന്ന “ഫാലിമി” എന്ന തന്റെ പുതിയ ചിത്രത്തിലൂടെയും അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
മുൻപ് ഹോട്ട് സ്റ്റാർ എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് . ഇന്ത്യയിലെ പ്രേക്ഷകർ ടെലിവിഷനിലൂടെ കണ്ടു ശീലിച്ച ദൃശ്യ സങ്കൽപ്പങ്ങളെ മാറ്റിയെഴുതിക്കൊണ്ട് വിനോദത്തിന്റെ മായക്കാഴ്ചകളിലേക്ക് അവരെക്കൂട്ടിക്കൊണ്ടുപോവുകയായിരുന്നു ഡിസ്‌നി + ഹോട്ട് സ്റ്റാർ . 8 ഭാഷകളിലായി ഒരു ലക്ഷം മണിക്കൂറിലേറെയുള്ള സിനിമകളും ടിവി ഷോയും ,നിങ്ങൾക്ക് ഏറെ പ്രിയ്യപ്പെട്ട കായിക മാമാങ്കങ്ങളുടെ തത്സമയ സ്ട്രീമിങ്ങുമായി ഡിസ്‌നി + ഹോട്ട് സ്റ്റാർ ഭാരതീയർക്ക് എന്നും പ്രിയപ്പെട്ടതാകുന്നു …
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More