സുഭദ്രം സീരിയല്‍ സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ എല്ലാ ദിവസവും രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Decemberസീ കേരളം
Advertisements

സീ കേരളം ചാനലില്‍ സുഭദ്രം സീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു

Subhadram Serial Launching On 18 December, Telecasting Everyday at 07:00 PM
Subhadram Serial Launching On 18 December, Telecasting Everyday at 07:00 PM

സ്‌നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മായാമയൂരം, സുഭദ്രം എന്നീ സീരിയലുകളാണ് ശോഭനയുടെ അവതരണത്തിൽ സീ കേരളം ചാനലില്‍ കൂടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അന്ന് തന്നെ ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന മറ്റൊരു പരമ്പരയാണ് അരുൺ രാഘവൻ, ഗോപിക പത്മ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന മായാമയൂരം .

തന്റെ അനിയത്തിമാരുടെ കാവലായ ചേച്ചിയുടെ കഥ പറഞ്ഞ് സുഭദ്രം തിങ്കൾ മുതൽ ഞായർ വരെ 9 മണിക്ക് സീ കേരളം ചാനലിൽ

Advertisements

സുഭദ്രം സീരിയല്‍

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത കാർത്തിക ദീപം പരമ്പരയ്ക്ക് ശേഷം സ്‌നിഷ ചന്ദ്രൻ പ്രധാന വേഷത്തില്‍ എത്തുന്ന സീരിയലാണ് സുഭദ്രം . സീ കേരളം ചാനലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അല്ലിയാമ്പല്‍ സീരിയല്‍ താരം ജയ്‌ ജയ് ധനുഷ് ഈ മലയാളം ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നു.

സീരിയല്‍Subhadram – സുഭദ്രം
ചാനല്‍സീ കേരളം, സീ കേരളം എച്ച് ഡി
ലോഞ്ച് തീയതി18 ഡിസംബർ
സംപ്രേക്ഷണ സമയംഎല്ലാ ദിവസവും രാത്രി 7 മണിക്ക് – തിങ്കൾ മുതൽ ഞായർ വരെ
പുന സംപ്രേക്ഷണ സമയംTBA
അഭിനേതാക്കള്‍സ്നിഷ ചന്ദ്രൻ – സുഭദ്ര, ജയ് ധനുഷ് – മേഘനാഥൻ
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍മായാമയൂരം, പാർവതി, അനുരാഗ ഗാനം പോലെ, ശ്യാമംബരം, മിഴിരണ്ടിലും, കുടുംബശ്രീ ശാരദ, മേഘരാഗം, അയാളും ഞാനും തമ്മിൽ, വൈഫ് ഈസ് ബ്യൂട്ടിഫുൾ
ഓൺലൈൻ സ്ട്രീമിംഗ്സീ5
ടിആര്‍പ്പി റേറ്റിംഗ്TBA

സീ കേരളം സീരിയലുകള്‍

Subhadram TV Serial
Subhadram TV Serial

ജനപ്രിയ പരമ്പരകളായ പാർവ്വതി ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30നും മംഗല്യം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 മണിക്കാവും സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.

ജനപ്രിയ പരമ്പരകൾ.അനുരാഗ ഗാനം പോലെ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10:00 മണിക്കും വൈഫ് ഈസ് ബ്യൂട്ടിഫുൾ തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 10.30 മണിക്കാവും സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.

സീ കേരളം മഹോത്സവം, കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് സീ കേരളം ഒരുക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ നിരവധി താരങ്ങളും എത്തുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *