ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ടീം ഹൈ റിച്ച് ഗ്രൂപ്പിന്റെ പുതിയ പുതിയ സംരംഭമായ എച്ച് ആര്‍ പ്രൊഡക്ഷന്‍സ് ന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന ഓടിടി സീരീസ് , ‘പാൻ ഇന്ത്യൻ സുന്ദരി’, ചിത്രീകരണം പുരോഗമിക്കുന്നു. മലയാളത്തിൽ ആദ്യമായി സണ്ണി ലിയോൺ കേന്ദ്രകഥാപാത്രമായി വരുന്ന ഈ സീരീസ് മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി മാസ്സ് എന്റെർറ്റൈനെർ സീരീസ് ആണ്. സതീഷ് കഥയും സംവിധാനവും നിർവഹിക്കുന്ന ഈ സീരിസിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിൻസി ഡെന്നിയും ലെനിൻ ജോണിയുംചേർന്നാണ്. ഛായാഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ.
അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആൻ്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
പാൻ ഇന്ത്യൻ സുന്ദരി എന്ന ഈ വെബ് സീരീസ് നു വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്യാം പ്രസാദ് ആണ്. ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ, PRO: ആതിര ദിൽജിത്, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ് എന്നിവരാണ്.
മലയാളം കൂടാതെ തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും ഈ സീരീസ് എച്ച് ആര്‍ ഓടിടി യിലൂടെ റിലീസ് ചെയ്യും. വിധു വിൻസെന്റ് സംവിധാനം ചെയ്ത പുതിയ ചിത്രമായ വൈറൽ സെബിയാണ് എച്ച് ആര്‍ ഓടിടി ഏറ്റവും പുതുതായി സ്ട്രീമിംഗ് ആരംഭിച്ച മലയാള സിനിമ.
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More