ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനൽ സീ കേരളത്തിലെ ഹിറ്റ് സീരിയൽ പ്രണയവർണ്ണങ്ങൾ പ്രണയത്തിൽ ചാലിച്ച ദൃശ്യവിരുന്നൊരുക്കി നൂറു എപ്പിസോഡുകൾ പിന്നിടുന്നു. ഫാഷൻ മേഖലയിലെ ഗ്ലാമറസ് താരങ്ങളായെത്തിയ . വേറിട്ട കഥാതന്തുവും കഥാപാത്രങ്ങളും ഈ പരമ്പരയെ പതിവ് പരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കി. മിനിസ്ക്രീനിലെ മിന്നും പ്രണയ ജോഡികളായി മാറിയ അപർണ്ണയും സിദ്ധാർഥും പതിവ് പ്രണയസങ്കലപങ്ങളെ തിരുത്തിയെഴുതി പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റി.
ഫാഷൻ ലോകത്ത് അറിയപ്പെടുന്ന ഒരു ഡിസൈനറാകണം എന്ന ആഗ്രഹവുമായി അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഏറ്റെടുത്ത കാര്യങ്ങൾ ഏറ്റവും ഭംഗിയായി ചെയ്തുതീർക്കുന്ന അപർണയുടെയും അതേ മേഖലയിൽ ഇതിനകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സിദ്ധാർത്ഥിന്റെയും അതിമനോഹരമായ പ്രണയത്തിൻ്റെ നിറഭേദങ്ങളുമായി പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയ പ്രണയ വർണ്ണങ്ങൾ പരമ്പര, തുടക്കത്തിലേ ഉദ്വേഗഭരിതമായ നിമിഷങ്ങൾ പിന്നിട്ട് സിദ്ധാർത്ഥിനും അപർണ്ണയ്ക്കും ഇടയിൽ മൊട്ടിട്ട പ്രണയത്തിന്റെ മനോഹരകാവ്യം പകർത്തുകയാണിപ്പോൾ.
പ്രേക്ഷകർ കാത്തിരിക്കുന്ന പ്രണയകഥയുടെ മനോഹരനിമിഷങ്ങളുമായെത്തുന്ന പ്രണയ വർണ്ണങ്ങൾ എല്ലാ ദിവസവും രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ കാണാം.
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
This website uses cookies.
Read More