എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍

പ്രസിദ്ധീകരിച്ചത്
ആദ്രിക

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.

ഏറ്റവും പുതിയ മലയാളം വെബ്‌ സീരിസ് , 1000 ബേബീസ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് തീയതി അറിയാം

Streaming Date of 1000 Babies

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍സ് 1000 ബേബീസ് (1000 Babies) – ന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും സസ്‌പെൻസും നിറഞ്ഞ കഥാപശ്ചാത്തലത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രൈലർ. നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കും.

ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ട്രൈലർ ഇപ്പോൾ കാണാം

1000 Babies | Hotstar Specials | Official Trailer | October 18 | DisneyPlus Hotstar

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ 1000 ബേബീസ് സ്ട്രീം ചെയ്യും.

അഭിനേതാക്കള്‍

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, 1000 ബേബീസ് എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ, രാധാ ഗോമതി എന്നിവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. August Cinema-യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നു.

പുതിയ മലയാളം ഓടിടി റിലീസുകള്‍

ഈ സീരീസിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് ഫെയ്‌സ് സിദ്ദിക്കാണ്. ശങ്കർ ശർമ്മ സംഗീതം നിർവഹിച്ചിരിക്കുന്ന ഈ ത്രില്ലർ സീരീസിന്റെ സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും, എഡിറ്റിംഗ് ജോൺകുട്ടിയുമാണ്. കലാസംവിധാനം ആഷിക് എസ്, ശബ്ദമിശ്രണം ഫസൽ എ. ബാക്കർ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പിയുമാണ്.

അസോസിയേറ്റ് ഡയറക്ടർമാരായ ജോമാൻ ജോഷി തിട്ടയിൽ, നിയാസ് നിസാർ എന്നിവരുടെ പ്രയത്നവും ഈ സീരീസിനെ കൂടുതൽ ആകാംക്ഷാഭരിതമാകുന്നു. സുനിൽ കാര്യാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം അരുൺ മനോഹറുമാണ്.

1000 Babies
ആദ്രിക

Stay informed with in-depth coverage and analysis from Kerala's media . Uncover the stories that matter and the voices that drive change in the community. Contact me via aadrika(at)keralatv.in

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

2 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

7 ദിവസങ്ങൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

2 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

4 ആഴ്ചകൾ ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More